Skip to main content

സി.ഡി.സി യിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഒഴിവുളള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട്-1, റൂൾ 144 പ്രകാരമുളള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതം സെപ്റ്റംബർ അഞ്ചിനകം ഡയറക്ടർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
പി.എൻ.എക്സ്.3067/19

date