Skip to main content

ജില്ലയില്‍ നിലവിലുള്ളത് ഏഴ് ക്യാമ്പുകള്‍, കവളപ്പാറയില്‍ തിരച്ചില്‍ തുടരുന്നു

    പ്രളയക്കെടുതിയെ തുടര്‍ന്നു ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനി നിലവിലുള്ളത് ഏഴെണ്ണം. നിലമ്പൂര്‍ താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകളുള്ളത്. നാല് ക്യാമ്പുകളാണ് താലൂക്കില്‍ നിലവിലുള്ളത്. ഏറനാട് താലൂക്കില്‍ രണ്ടും പൊന്നാനിയില്‍ ഒരു ക്യാമ്പും പ്രവര്‍ത്തിക്കുന്നു. ഏഴ് ക്യാമ്പുകളിലായി 917 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. ഇതില്‍ 319 പേര്‍ പുരുഷന്‍മാരും 339 സ്ത്രീകളുമാണ്. 259 കുട്ടികളുമുണ്ട്.
    കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു ഈ വര്‍ഷം ഇതുവരെയായി ജില്ലയില്‍ 60 പേരാണ് മരണപ്പെട്ടത്. അതില്‍ കവളപ്പാറയില്‍ മാത്രം 48 പേരാണ് മരണപ്പെട്ടത്. വലിയ ദുരന്തം നേരിട്ട കവളപ്പാറയില്‍ അവശേഷിക്കുന്ന ആളുകളെ കണ്ടെത്തുന്നതിനായി ഇന്നലെയും തിരച്ചില്‍ തുടര്‍ന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. തിരച്ചില്‍ ഇന്നും തുടരും.

 

date