Skip to main content
കാന്തലൂർ പഞ്ചായത്ത് ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ച് ഭവനങ്ങളുടെ താക്കോൽദാനം വിതരണം ഉദ്ഘാടനം എംഎൽഎ എസ് രാജേന്ദ്രൻ  നിർവഹിക്കുന്നു

ലൈഫ് മിഷൻ : കാന്തല്ലൂരിൽ  37 ഭവനങ്ങളുടെ താക്കോൽദാനം 

 

 

കാന്തല്ലൂർ പഞ്ചായത്തിൽ ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ച ഭവനങ്ങളുടെ  താക്കോൽ ദാനവും പുതുയതായി നിർമ്മിച്ച പഞ്ചായത്ത് കെട്ടിട ഉദ്ഘാടനവും  നടന്നു. താക്കോൽ വിതരണം ഉദ്ഘാടനം എംഎൽഎ എസ് രാജേന്ദ്രൻ നിർവഹിച്ചു. പണിപൂർത്തിയാക്കിയ 37 വീടുകൾക്ക് ഉള്ള താക്കോൽദാനമാണ് നടന്നത്. 

 പഞ്ചായത്തിലെ ഭവനരഹിതരായ ഉള്ള ഉള്ള 476 ഉപഭോക്താക്കളെ കണ്ടെത്തി നിർമ്മാണം ആരംഭിക്കുവാനുള്ള എട്ടുകോടി രൂപ വീതം നൽകിയിട്ടുള്ളതായി എംഎൽഎ അറിയിച്ചു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് സി റാണി രാജേന്ദ്രൻ, വൈസ് പ്രസിഡണ്ട് മല്ലിക ഗോവിന്ദരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് വിജയൻ, പഞ്ചായത്ത് സെക്രട്ടറി സാബു സിജെ എന്നിവർ സംസാരിച്ചു. 

 

date