Skip to main content

മുഖ്യമന്ത്രി ജില്ലയില്‍

കൊച്ചി - മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച്ച (ഓഗസ്റ്റ് 25) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ പത്തിന് വല്ലാര്‍പാടത്തെ രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ പ്രളയബാധിതര്‍ക്കായി ഡി.പി വേള്‍ഡ് നിര്‍മിച്ച 50 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കും. 10.30ന് എം.ജി റോഡ് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തില്‍ നോര്‍ക്ക റൂട്ട്സിന്‍റെ മേഖലാതല സര്‍ട്ടിഫിക്കേഷന്‍ അറ്റസ്റ്റേഷന്‍ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം. 11 മണിക്ക് കാക്കനാട് അത്താണിയില്‍ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് യൂണിയന്‍ കെട്ടിടം ഉദ്ഘാടനം. 2.30ന് വടക്കേക്കരയില്‍ മൂത്തകുന്നം ക്ഷേത്രമൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രളയബാധിതര്‍ക്കുള്ള 600 വീടുകളുടെ താക്കോല്‍ദാനം. 4.മണിക്ക് എറണാകുളം ഭാരത് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഡി. ബാബുപോള്‍ അനുസ്മരണം. അഞ്ചു മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ എം.എം. ലോറന്‍സിന് നവതി ആദരം അര്‍പ്പിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായും മുഖ്യമന്ത്രി പങ്കെടുക്കും.

date