Skip to main content

പി.എസ്.സി 38 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പി.എസ്.സി 38 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

പി.എസ്.സി 38 വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനിലൂടെയാണ് അപേക്ഷ അയക്കേണ്ടത്. പ്രായം 01.01.2019 അടിസ്ഥാനപ്പെടുത്തി കണക്കാക്കും. വിജ്ഞാപനം 2019 ജൂലൈ 27 ലെ അസാധാരണ ഗസറ്റിലും 2019 ആഗസ്റ്റ് ഒന്നിലെ പി.എസ്.സി ബുളളറ്റിനിലും കമ്മീഷന്റെ www.keralaspsc.gov.inഎന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 2018-19 സാമ്പത്തിക വര്‍ഷത്തില്‍ അനുമതി ലഭിച്ച പാറക്കുളങ്ങര വാകമോളി റോഡ് - അരിക്കുളം ഗ്രാമ പഞ്ചായത്ത്, മറക്കുളം പുറക്കല്‍ പാറക്കാട്ട് ഇല്ലത്ത് റോഡ് - മൂടാടി ഗ്രാമ പഞ്ചായത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്ന് പൊതുമരാമത്ത് വകുപ്പു നിയമ പ്രകാരം ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയ്യതി ആഗസ്ത് 27ന് ഉച്ചക്ക് ഒരു മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: bdoplykkd@gmail.com

 

 

ടെണ്ടര്‍ ക്ഷണിച്ചു

 

 

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 2018-19 വര്‍ഷത്തെ എംഎല്‍എ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരില്‍ നിന്ന് മത്സരാധിഷ്ഠിത ഇ-ടെണ്ടര്‍/ റീ-ഇ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച്. വിശദാംശങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : bdoplykkd@gmail.com.

date