Skip to main content

നവീകരിച്ച ഹാന്റക്സ് ഷോറും  മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

    നവീകരിച്ച മട്ടന്നൂര്‍ ഹാന്റക്സ് ഷോറൂമിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. ഷോറൂമില്‍ ഓണം റിബേറ്റ് വില്‍പ്പനക്കായി കൈത്തറി വസ്ത്രങ്ങളുടെ പുത്തന്‍ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഓത്തോടനുബന്ധിച്ച് മികച്ച റിബേറ്റും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മട്ടന്നൂര്‍ ബസ് സ്റ്റാന്റിന് സമീപമാണ് ഹാന്റക്സിന്റെ നവീകരിച്ച ഷോറും.
    മട്ടന്നൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, ഹാന്റക്സ് മാനേജിംഗ് ഡയറക്ടര്‍ കെ എസ് അനില്‍കുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുരളി കുമാര്‍, ഭരണ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/3006/2019

date