Skip to main content

സ്‌കോൾ കേരള ഡി.സി.എ പ്രവേശന തിയതികൾ ദീർഘിപ്പിച്ചു

പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖാന്തരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പ്രവേശനം, പുനഃപ്രവേശനം എന്നിവയുടെ രജിസ്‌ട്രേഷൻ തിയതി സെപ്തംബർ 24 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ സെപ്തംബർ 27 വരെയും ദീർഘിപ്പിച്ചു.  നിശ്ചിത സയമപരിധിക്കുള്ളിൽ ഫീസൊടുക്കി www.scolekerala.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പി.എൻ.എക്സ്.3077/19

date