Skip to main content

നിയമസഭാ അഡ്‌ഹോക് കമ്മിറ്റി യോഗം 29 ന്

സര്‍ഫാസി നിയമം മൂലമുള്ള സംസ്ഥാനത്തെ അവസ്ഥാവിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള എസ്.ശര്‍മ എം.എല്‍.എ ചെയര്‍മാനായ നിയമസഭ അഡ്‌ഹോക് കമ്മിറ്റി ഓഗസ്റ്റ് 29 ന് രാവിലെ 11 ന് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ ജില്ലയിലെ സാമാജികര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, കര്‍ഷക സംഘടനാ നേതാക്കള്‍, സര്‍ഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവര്‍, സമര സംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കും. പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും table@niyamasabha.nic.in ലും നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കാം.

date