Skip to main content
ജലശക്തി അഭിയാനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന അവലോകന യോഗം

മണ്ണ് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കും

മലമ്പുഴ മണ്ഡലത്തില്‍  അകമലവാരം, കവ, പറച്ചാത്തി എന്നീ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം കൃഷിനാശം ഉണ്ടായിട്ടുള്ളതിനു പുറമെ കൃഷിയിടങ്ങളില്‍ ഉയര്‍ന്ന അളവില്‍ മണ്ണടിഞ്ഞു കൂടിയിട്ടുണ്ട്.  ഇതുമൂലം കൃഷി ചെയ്യുന്നതിനോ മേഖലയിലെ ജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനോ സൗകര്യങ്ങളില്ലാതായിട്ടുള്ളതായി ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എയുടെ  പ്രതിനിധി അറിയിച്ചു. പ്രദേശത്തെ മണ്ണ് പരിശോധിച്ച് ഏതു രീതിയില്‍ ഈ മണ്ണ് ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മണ്ണ് സംരക്ഷണ വകുപ്പധികൃതരോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ  അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിനെ അറിയിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

 

date