Skip to main content

ശിശുദിനം: സ്റ്റാമ്പ് ഡിസൈന്‍ മത്സരം എന്‍ട്രികള്‍ 20 വരെ അയക്കാം

 

ശിശുദിനത്തോടനുബന്ധിച്ച് തപ്പാല്‍ വകുപ്പ് നടത്തുന്ന സ്റ്റാമ്പ് ഡിസൈന്‍ മത്സരത്തിന് സെപ്തംബര്‍ 20 വരെ എന്‍ട്രികള്‍ അയക്കാം. കുട്ടികളുടെ അവകാശം എന്നാണ് ഈ വര്‍ഷത്തെ വിഷയം. ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. സ്പീഡ് പോസ്റ്റ് മുഖേന അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ (തപാല്‍ മുദ്ര ശേഖരണം), റൂം നമ്പര്‍ 108, ദാക് ഭവന്‍, പാര്‍ലമെന്റ് സ്ട്രീറ്റ്, ന്യൂ ഡല്‍ഹി എന്ന വിലാസത്തില്‍  സെപ്തംബര്‍ 20 നകം എത്തണം. മത്സരത്തിന്റെ നിബന്ധകളും വിശദവിവരങ്ങളും www.indiapost.gov.in ലും postagestamps.gov.in ലും ലഭിക്കും

date