Skip to main content

നെഹ്‌റു യുവകേന്ദ്ര ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് ഉപകരണങ്ങള്‍ നല്‍കുന്നു: അപേക്ഷ അഞ്ച് വരെ 

കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍ക്ക് നെഹ്‌റു യുവകേന്ദ്ര സ്പോര്‍ട്സ് ഉപകരണങ്ങള്‍  നല്‍കും. ഫുട്ബോള്‍, വോളീബോള്‍, ഷട്ടില്‍, അത്ലറ്റിക്‌സ്, കബഡി തുടങ്ങിയ  ഇനങ്ങളില്‍  സ്വന്തമായി  ടീമുള്ളവരും  നെഹ്‌റു   യുവകേന്ദ്ര  സംഘടിപ്പിച്ച  കായിക  മത്സരങ്ങളില്‍ പങ്കാളികളുമായ  യൂത്ത് ക്ലബ്ബുകള്‍ക്കാണ്  അപേക്ഷിക്കാന്‍ അവസരം. പ്രത്യേക  മാതൃകയിലുള്ള  അപേക്ഷയോടൊപ്പം  കഴിഞ്ഞ  ഒരു  വര്‍ഷം  സംഘടിപ്പിച്ച  പരിപാടികളുടെ വിശദവിവരങ്ങള്‍, കായികതാരങ്ങളുടെ  ബയോഡാറ്റ സഹിതം  സെപ്റ്റംബര്‍ അഞ്ചിനകം  ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ നെഹ്‌റു   യുവ  കേന്ദ്ര, ജില്ലാ  പഞ്ചായത്ത്  റോഡ്,  പാലക്കാട് -678001 എന്ന വിലാസത്തില്‍  അപേക്ഷിക്കണം . ഫോണ്‍:  0491 -2505024.

date