Skip to main content
ആദിവാസി ഊരുകൾക്കായി മുലമറ്റം സെന്റ് ജോസഫ് കോളേജിലെ വിദ്യാർഥികൾ സമാഹരിച്ച സഹായവസ്തുക്കൾ എക്സെസ് ഉദ്യോrസ്ഥർക്കു കൈമാറുന്നു

ആദിവാസി ഊരുകളിൽ സഹായമെത്തിച്ച് കോളേജ് വിദ്യാർത്ഥികൾ

 

കാലവര്‍ഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജില്ലയിലെ ആദിവാസി ഊരുകളില്‍ സഹായമെത്തിച്ച് മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയാകുന്നു..ഊരുകളിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുവാന്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച സാധനസാമഗ്രികള്‍ അടിമാലി ജനമൈത്രി എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൈമാറി.

 കോളേജിലെ എന്‍എസ്എസ്,എന്‍സിസി വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സമാഹരിച്ച സാധനസാമഗ്രികളുമായാണ് കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജില്ലയിലെ ആദിവാസി ഊരുകളില്‍ സഹായമെത്തിക്കാന്‍ കോളേജിലെ എംഎസ്ഡബ്യു വിദ്യാര്‍ത്ഥികളും അധ്യാപകരും അടിമാലിയില്‍ എത്തിയത്.എംഎസ്ഡബ്യൂ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ റൂറല്‍ ക്യാമ്പിന്റെ ഭാഗമായിട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ ഇടപെടല്‍.

വരും ദിവസങ്ങളിൽജനമൈത്രി എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഊരുകളില്‍ സാധനങ്ങള്‍ എത്തിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും.മൂന്ന് ദിവസങ്ങളിലായി അടിമാലി പ്രീമെട്രിക് ഹോസ്റ്റലില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ ക്യാമ്പ്  സമാപിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ സാജുവിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്.

date