Skip to main content

കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയിൽ വെല്ലുവിളി സൃഷ്ടിക്കുന്നു

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയിൽ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതായി എ.എം.ആരിഫ് എം.പി.ഇതിനെ അതിജീവിച്ച് മുന്നേറാൻ ഈ വിഭാഗത്തെ പ്രാപ്തമാക്കുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിവരുന്നത്.മത്സ്യഫെഡിന്റെ മികവ് -2019 ന്റെ ഭാഗമായി ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ അവാർഡ്നൽകുന്ന ചടങ്ങാണ് ഇന്ന് നടക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ മൂന്നാം ഘട്ടമായി ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ

അവാർഡ് നൽകുന്ന ചടങ്ങാണ് ഇന്ന് നടക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെമത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 248 . എസ്. എസ് എൽ സി, 18-പ്ലസ് 2, എം.ബി.ബി.എസ്പ്രവേശനം ലഭിച്ച 7 വിദ്യാർത്ഥികൾ, സംസ്ഥാന ദേശീയ തലങ്ങളിൽ കായികരംഗത്ത് മികവ് തെളിയിച്ച 4 വിദ്യാർത്ഥികളെആദരിക്കൽ എന്നിങ്ങനെ ആകെ 277 കുട്ടികൾക്ക് 11.38 ലക്ഷം രൂപ വിദ്യാഭ്യാസ അവാർഡ' ആയി

വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ മേഖലയുടെ ശക്തിപ്പെടുത്തൽ എന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന സർക്കാരിന്റെപ്രവർത്തനങ്ങൾ മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാഭ്യാസ നിലവാരം  മെച്ചപ്പെടുത്തുന്നതിന് ഏറെ ഗുണംചെയ്തതായി എം.പി.പറഞ്ഞു.

 

സംസ്ഥാനതലത്തിൽ ആകെ 838 വിദ്യാർത്ഥികൾക്കായി 34.46 ലക്ഷം രൂപ ഇപ്രകാരം കാഷ്  അവാർഡായി നൽകുന്നു. എല്ലാഅവാർഡ് ജേതാക്കൾക്കും ഫലകങ്ങളും നൽകി.  2018 - 19 വർഷത്തിൽ എസ്. എസ്. എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയവും, ബിരുദം, ബിരുദാനന്തര പരീക്ഷകളിൽ റാങ്കും എം.ബി.ബി.എസ്. പ്രവേശനം നേടിയവരും, കായികമത്സരങ്ങളിൽസംസ്ഥാന ദേശീയതല

ങ്ങളിൽ വിജയം കൈവരിച്ചവരുമായ, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെമക്കൾക്കാണ് എം.പി. അവാർഡ് നൽകിയത്. മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽചേർത്തല മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ, നഗരസഭാംഗം എൻ.ആർ.ബാബുരാജ്, പി.ജ്യോതിമോൾ, മത്സ്യഫെഡ്മാനേജിങ് ഡയറക്ടർ ഡോ.ലോറൻസ് ഹരോൾഡ്, തൈക്കാട്ട് ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല സെല് വരാജ്,ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഹൈർ, പി.എം.മിനി, പി.എസ്.രേഖ, പി.ബി.ഫ്രാൻസിസ്, ശ്രീവിദ്യാ സുമോദ്,പി.ഐ.ഹാരിസ്, എച്ച്.എം.സുരയ്യാ ഗഗാറിൻ, ജില്ലാമാനേജർ പി.എൽ വത്സലകുമാരി എന്നിവർ പ്രസംഗിച്ചു.

 

date