Skip to main content

ആലപ്പുഴയുടെ ആകാശത്ത് പറക്കാം... കണ്ണിമ ചിമ്മാതെ കാഴ്ചകൾ കാണാം

ഐ ആം ഫോർ ആലപ്പി ഡൊണേറ്റ് എ കാറ്റിൽ രണ്ടാം ഘട്ടം തുടങ്ങി

 

 ആലപ്പുഴ: കഴിഞ്ഞ പ്രളയത്തിൽ കറവ പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകർക്ക് ആലപ്പുഴ സബ് കളക്ടർ വി.ആർ കൃഷ്ണ തേജമുൻകൈ എടുത്ത് നടപ്പാക്കുന്ന ഐ ആം ഫോർ ആലപ്പി ഡൊണേറ്റ് എ കാറ്റിൽ പദ്ധതി പ്രകാരമുള്ള രണ്ടാം ഘട്ടം വിതരണം തുടങ്ങി. രാമങ്കരി ക്ഷീരസംഘത്തിൽ കറവപ്പശുക്കളുടേയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ പശുക്കളുടെ ആരോഗ്യസംരക്ഷണത്തിനായി നാല്പത് കൗമാറ്റുകളുടേയും വിതരണം സബ് കളക്ടർ  നിർവ്വഹിച്ചു. കോട്ടയം അസി. കളക്ടറായ ശിഖസുരേന്ദ്രനും കോതമംഗലം എം.എ കോളേജിലെ സഹപാഠികളും ചേർന്നാണ് പശുക്കളും കൗമാറ്റുകളും ദാനമായി നൽകിയത്.ചടങ്ങിൽ ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ.ജി ശ്രീലത, ക്ഷീരമേഖല ദുരിതാശ്വാസ സമിതി ചെയർമാൻ വി. ധ്യാനസുതൻ,ആർ.അനീഷ് കുമാർ ,ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരായ സി.ഡി ശ്രീലേഖ, വി.എസ്.ഹർഷ, രാജി ആർ.നായർ, രശ്മി മാനുവൽ,സിനി,  ക്ഷീര സംഘം പ്രസിഡന്റ് മാരായ ജെയിംസ്, ജയകുമാർ, അഷി കുമാർ,  ക്ഷീര സംഘം സെക്രട്ടറിമാരായ കെ.സജിമോൻ,എം.സജീവൻ, പ്രഭുത്തമൻ, തുടങ്ങിയവർ പങ്കെടുത്തു. കഞ്ഞിക്കുഴി ബ്ലോക്കിൽ പ്രളയത്തിൽ പശുക്കൾ നഷ്ടപ്പെട്ട റോസമ്മ സേവ്യർ,പ്രവീൺ എന്നിവർക്കാണ് പശുക്കളെ ദാനമായി നൽകിയത്

 കൗമാറ്റ്  മടവീഴ്ചയിൽ ദുരിതമനുഭവിക്കുന്ന കുട്ടമഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിലെ 40 ക്ഷീര കർഷകർക്കാണ്വിതരണം നടത്തിയത്. 

 

സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ദീര്‍ഘ വീക്ഷണത്തോ??: മന്ത്രി ജി. സുധാകരന്‍

 

 

ആലപ്പുഴ: ദീര്‍ഘവീക്ഷണത്തോടെയുള്ള സര്‍ക്കാരാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള?????? സംസ്ഥാന  പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍.ചെങ്ങന്നുര്‍ റസ്റ്റ് ഹൗസ് ആധുനിക കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരുന്ന റസ്റ്റ്ഹൗസുകള്‍ എല്ലാം തന്നെ സര്‍ക്കാര്‍ അധീനതയില്‍  കൊണ്ട???ുവരാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. റസ്റ്റ് ഹൗസുകള്‍ എല്ലാം തന്നെ ആധുനിക സംവിധാനത്തോടുകൂടി നിര്‍????ണ പ്രവര്‍ത്തനം  നടന്നു കൊ???ണ്ടിരിക്കു?????. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ റസ്റ്റ്ഹൗസുകള്‍ വളരെ ശോചനീയാവസ്ഥയിലായിരുന്നു. അതെല്ലാം നവീകരിക്കുവാന്‍ കഴിഞ്ഞതായും അദേഹം അഭിപ്രായപ്പെട്ടു.പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന ആപ്തവാക്യവുമായി പൊതുമരാമത്ത് മുന്നോട്ടു നീങ്ങുകയാണ്.ര???ണ്ടു നിലകളായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ ആകെ വിസ്തൃതി 779 ചതുരശ്ര മീറ്ററാണ്. ഗ്രൗ???ണ്ട്ഫ്ളോറില്‍ ശീതീകരിച്ച ഒരു സ്യൂട്ട് റും, ര???ണ്ട് മുറികള്‍, കെയര്‍ ടേക്കേഴ്സ് റൂം പാര്‍ക്കിംഗ് സൗകര്യം എന്നിവ ഉള്‍പ്പെടെ 395 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരുക്കിയിരിക്കുന്നു. ഒന്നാം നിലയില്‍ നാല് ശീതീകരിച്ച മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍പ്പെടുത്തി 384 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വിഭാവനം ചെയ്തിരിക്കുന്നു.  കൂടാതെ  പഴയ റസ്റ്റ് ഹൗസ് കെട്ടിടത്തിന്‍റെ നവീകരണ പ്രവര്‍ത്തിക്കായുള്ള നടപടിയും സ്വീകരിച്ചിട്ടു???ണ്ട്. ചടങ്ങില്‍ സജി ചെറിയാന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യ പ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ്  കെട്ടിട  വിഭാഗം സൂപ്രണ്ട???ിംഗ് എഞ്ചിനിയര്‍ ആര്‍. സാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖാദിബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍  ശോഭനാ ജോര്‍ജ്ജ്, മുന്‍ എംപി തോമസ് കുതിരവട്ടം , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി . സി അജിത  , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോജി ചെറിയാന്‍,  വി. വേണു,  ജേക്കബ് ഉമ്മന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ജി .വിവേക് , പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി വിശ്വംഭരപണിക്കര്‍, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരുവന്‍വണ്ട???ൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പ്രൊഫ. ഏലിക്കുട്ടി കുര്യാക്കോസ് സ്വാഗതം പറഞ്ഞു. 

 

 

date