Skip to main content

മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ്  മികവ്-2019 വിതരണം നാളെ

ആലപ്പുഴ: മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം നാളെ (ഓഗസ്റ്റ് 28) രാവിലെ 10ന് ചേർത്തല ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അവാർഡുകൾ സമ്മാനിക്കും. അഡ്വ.എ.എം.ആരിഫ് എം.പി, ചേർത്തല മുനിസിപ്പൽ ചെയർമാൻ അഡ്വ.പി.ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യാതിഥികൾ ആകും. മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, മത്സ്യഫെഡ് എം.ഡി.ഡോ.ലോറൻസ് ഹരോൾഡ് , ഫിഷറീസ് സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.മനു സി.പുളിക്കൽ, നഗരസഭാംഗങ്ങളായ എൻ.ആർ.ബാബുരാജ്, പി.ജ്യോതിമോൾ, മത്സ്യഫെഡ് ഭരണസമിതിയംഗങ്ങൾ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല ശെൽവരാജ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഹൈർ, മത്സ്യ ഫെഡ് ജില്ലാ മാനേജർ പി.എൽ വത്സല കുമാരി, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.2018-19 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നതവിജയവും ബിരുദം, ബിരുദാനന്തര പരീക്ഷകളിൽ റാങ്കും എം.ബി.ബി.എസ് പ്രവേശം നേടിയവരും കായിക മത്സരങ്ങളിൽ സംസ്ഥാന ദേശീയ തലങ്ങളിൽ വിജയം കൈവരിച്ചവരുമായ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കാണ് മികവ് അവാർഡ് സമ്മാനിക്കുന്നത്.
 

date