Skip to main content

ടെലിവിഷന്‍ ജേര്‍ണലിസം: അപേക്ഷ ക്ഷണിച്ചു.

 

കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളള യുവതീ യുവാക്കള്‍ക്കാണ് അവസരം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലയ്‌സ്‌മെന്റ് എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസത്തിലും പരിശീലനം ലഭിക്കും. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. ksg.keltron.in ലും അപേക്ഷ ഫോറം ലഭിക്കും. Kerala State Electronics Development Corportion Ltd. (K.S.E.D.C. Ltd) എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 30 നകം കെല്‍ട്രോണ്‍ നോളഡജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ്‌കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 695014 വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ : 8137969292

date