Skip to main content

പഠനകിറ്റുകളുമായി സമഗ്ര ശിക്ഷാ, കേരള

സമഗ്ര ശിക്ഷാ, കേരളം പ്രളയബാധിതരായ കുട്ടികള്‍ക്കായി പഠനകിറ്റുകള്‍ എത്തിച്ചു. ബാഗ്, നോട്ട്ബുക്ക്, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, ചോറ്റുപാത്രം, വാട്ടര്‍ബോട്ടില്‍, കുടകള്‍ എന്നിവയടങ്ങിയ കിറ്റുകളാണ് കുട്ടികള്‍ക്ക് വിതരണത്തിനായി സമഗ്ര ശിക്ഷ തയ്യാറാക്കിയത്. അത് മലപ്പുറം ജില്ലയിലെ പ്രളയബാധിത പ്രദേശത്തെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യും. പഠനകിറ്റുകള്‍ സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്കിന് നല്‍കി ഉദ്ഘാടനം ചെയ്തു.
പുസ്തകങ്ങള്‍ ബി.ആര്‍.സികള്‍ വഴി വിദ്യാലയങ്ങളില്‍ എത്തിക്കും. ചടങ്ങിന്റെ ഭാഗമായി കുഞ്ഞുമനസ്സുകളില്‍ പ്രളയദുരന്തത്തെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ തയ്യാറാക്കിയ 'സ്പര്‍ശം' എന്ന സ്വാന്തന കലാരൂപത്തിന്റെ അവതരണവും നടന്നു.
നിലമ്പൂര്‍ ജി.എല്‍.പി.എസ്.ല്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍  ഡോ.ജെ.ഒ.അരുണ്‍, സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് ഓഫീസര്‍ ടി. രത്‌നാകരന്‍,വിദ്യാഭ്യാസ ഉപഡയറക്ടകര്‍  പി. കഷ്ണന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  എം. മണി, പ്രോഗ്രാം ഓഫീസര്‍  ടി.വി. മോഹനകൃഷ്ണന്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോര്‍ജ്. പി. വര്‍ഗീസ്, സ്‌കൂള്‍ എസ്.എം.സി. ചെയര്‍മാന്‍ ഇ.കെ. ഫിറോസ്ഖാന്‍ എന്നിവര്‍ സംബന്ധിച്ചു.

date