Skip to main content

കലകളില്‍ ശോഭിക്കുന്ന കുട്ടികള്‍ക്ക് ധനസഹായം

     സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കലകളില്‍ ശോഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് ധനസഹായം പദ്ധതി നടപ്പിലാക്കുന്നു.  കുടുംബ വാര്‍ഷിക വരുമാനം 75000/- രൂപയില്‍ താഴെ ഉള്ളവരും 2018-19 വര്‍ഷം സബ്ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത് ജില്ലാ തല മത്സരത്തില്‍ യോഗ്യത നേടുകയും ചെയ്ത കുട്ടികള്‍ക്കാണ് സഹായം ലഭിക്കുക.
    കഥകളി, ഓട്ടംതുള്ളല്‍, ഭരതനാട്യം, കുച്ചുപ്പിടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ ഇനങ്ങളില്‍ പ്രതിഭ തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കി വരുന്നത്.  യോഗ്യതയുള്ള കുട്ടിക്ക് 10,000 രൂപ (പതിനായിരം രൂപ മാത്രം) ധനസഹായം നല്‍കും. അപേക്ഷകള്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഓഗസ്റ്റ് 31 വരെ സ്വീകരിക്കും.

 

date