Skip to main content

വോട്ടര്‍പട്ടിക പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍

   ഓണ്‍ലൈനായുള്ള സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2020 ന്റെ പ്രവര്‍ത്തനങ്ങള്‍  സെപ്റ്റംബര്‍ ഒന്ന്  മുതല്‍ ആരംഭിക്കും. സെപ്റ്റംബര്‍  30 വരെ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് തെറ്റുകള്‍ തിരുത്താം. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു
       സമ്മതിദായകരുടെ വിവരങ്ങള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍  തെറ്റുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് തിരുത്താം. ഇതിന് വേണ്ടി വോട്ടര്‍മാര്‍ക്ക് ി്‌ുെ.ശി പോര്‍ട്ടല്‍ വഴിയും കോമണ്‍ സര്‍വ്വീസ് സെന്റര്‍ (അക്ഷയ കേന്ദ്രം, താലൂക്ക് ഓഫീസ്, കലക്ടറേറ്റ്) വഴിയും വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാം. കരട് വോട്ടര്‍പട്ടിക ഒക്ടോബര്‍ 15 ന് പ്രസിദ്ധീകരിക്കും.  ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 30 വരെയുളള കാലയളവില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനും അവസരം ലഭിക്കും. പൊതു ജനങ്ങളുടെ സൗകര്യാര്‍ത്ഥം നവംബര്‍ രണ്ട്, മൂന്ന്, ഒന്‍പത്, 10 എന്നീ തീയതികളില്‍ അതത് ബൂത്തുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിപാടി നടത്തും. ലഭിച്ച അപേക്ഷകളില്‍ ആവശ്യമായ നടപടി സ്വീകരിച്ചു കരട് വോട്ടര്‍പട്ടികയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ  ശേഷം 2020 ജനുവരി 15 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.
        സമ്മതിദായകരുടെ വിലാസം ബന്ധപ്പെടുന്നതിനുള്ള വിവരങ്ങള്‍ നല്‍കുക, നിലവിലുള്ള പോളിങ് സ്റ്റേഷനുകളിലെ അപര്യാപ്തതകള്‍  ചൂണ്ടിക്കാണിക്കുകയും പുതുതായി പോളിങ് സ്റ്റേഷനുകള്‍ ആക്കാന്‍ പറ്റുന്ന കെട്ടിടങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുക, തെറ്റുകള്‍ ഇല്ലാത്ത വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനായി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുക,  സമ്മതിദായകര്‍ക്ക് കാര്യക്ഷമമായ സേവനം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക, എന്നിവയാണ് സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിലൂടെ  ലക്ഷ്യമിടുന്നത്. പോളിങ് സ്‌റ്റേഷനുകള്‍ പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ടെങ്കില്‍ അത് മാറ്റുന്നതിനുള്ള നിര്‍ദേശങ്ങളും ഈ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും.

 

date