Skip to main content

കൊണ്ടോട്ടി ടൗണ്‍ സൗന്ദര്യവല്‍ക്കരണം രൂപരേഖ തയ്യാറാക്കുന്നു

     കൊണ്ടോട്ടി ടൗണ്‍ നവീകരിച്ചു സൗന്ദര്യവല്‍ക്കരിക്കുന്നതിന് ടി.വി ഇബ്രാഹിം എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ ഡ്രൈനേജ്, നടപ്പാത, തെരുവ് വിളക്കുകള്‍, മനോഹരമായ വിളക്കുകാലുകള്‍ എന്നിവ സ്ഥാപിക്കും. കൂടാതെ വലിയതോട് ആഴം കൂട്ടി ശുചീകരിക്കും. നഗര സൗന്ദര്യ വല്‍ക്കരണത്തോടൊപ്പം ആരോഗ്യ സംരക്ഷണവും, ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തും. പദ്ധതിക്കായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചു വിശദമായ രൂപരേഖ തയ്യാറാക്കും.
    ഇതിന് മേല്‍നോട്ടം വഹിക്കാന്‍ ടി. വി ഇബ്രാഹിം എം. എല്‍. എ. ചെയര്‍മാനും, പൊതുമരാമത്ത് ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറും, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വൈസ് ചെയര്‍മാനും, മറ്റു വകുപ്പ് അധ്യക്ഷ•ാര്‍ അംഗങ്ങളുമായ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.
    യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ സി ഷീബ,വൈസ് ചെയര്‍ പേഴ്‌സണ്‍ ഐഷാബി,  സ്ഥിര സമിതി ചെയര്‍മാന്‍ മാരായ യു കെ മമ്മദിശ, പി അഹമ്മദ് കബീര്‍, സൗദാമിനി, എ മമ്മദിശ, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി പ്രസാദ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുല്‍ നാസര്‍ പനോളി, പൊതുമരാമത്ത് ദേശീയപാത വിഭാഗം കെ.മുഹമ്മദ് ഇസ്മായില്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.ഗീത,  കൗണ്‍സിലര്‍മാര്‍,  സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു പങ്കെടുത്തു.

 

date