Skip to main content

അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

  വ്യത്യസ്ത മേഖലകളില്‍ അസാധാരണ മികവ്് പുലര്‍ത്തുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുളള 'ബാലശക്തി പുരസ്‌കാര്‍ അവാര്‍ഡ് 2019', 'ബാലകല്യാണ്‍ പുരസ്‌കാര്‍ 2019' എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള കുട്ടികളെയാണ് 'ബാലശക്തി പുരസ്‌കാര്‍  അവാര്‍ഡിന് പരിഗണിക്കുന്നത്.
കുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 'ബാലകല്യാണ്‍ പുരസ്‌കാര്‍ 2019' പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അവാര്‍ഡിനു അപേക്ഷിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാകണം. പ്രശസ്തിപത്രവും ക്യാഷ്‌പ്രൈസും അടങ്ങുന്നതാണ് അവാര്‍ഡ്. 
താല്പര്യമുളളവര്‍  ആഗസ്ത് 31 നകം  www.nca-wcd.nic.in  എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ, പിന്‍ - 685608 എന്ന വിലാസത്തിലോ 04862200108  എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.
 

date