Skip to main content

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ കിടത്തി ചികിത്സ തുടങ്ങി

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ ആഗസ്റ്റ് 26 മുതൽ കിടത്തി ചികിത്സ തുടങ്ങി. ഇപ്പോൾ ആറ് കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ 20 കിടക്കകൾ ആകുമെന്ന് ഡയറക്ടർ അറിയിച്ചു. ഓപ്പറേഷനുകൾ മാത്രമേ ആദ്യ ഘട്ടത്തിൽ നടത്തുകയുള്ളു. സങ്കീർണ്ണമായ കാൻസർ ഓപ്പറേഷനുകൾ നടത്താനുള്ള സൗകര്യം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. സർജറികൾ വേണ്ട രോഗികൾക്കു മാത്രമേ ആശുപത്രിയിൽ കിടത്തി ചികിത്സ നൽകൂ. അത്യാഹിത വിഭാഗ ചികിത്സയും എമർജൻസി മെഡിക്കൽ സൗകര്യങ്ങളും, ഇന്റെൻസീവ് കെയർ യൂണിറ്റ്(ഐസിയു)സൗകര്യങ്ങളും കുട്ടികളുടെ കാൻസർ രോഗ ചികിത്സാ സൗകര്യങ്ങളും ഭാവിയിൽ ഇവിടെ ലഭ്യമാകുമെന്ന് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.3140/19

 

date