Skip to main content

മെഡിക്കല്‍ കോളേജില്‍ രോഗികളെ എത്തിക്കും മുമ്പ് വെന്‍റിലേറ്റര്‍ ഒഴിവുണ്ടെന്ന് ഉറപ്പാക്കണം-ജില്ലാ കളക്ടര്‍

 

വെന്‍റിലേറ്റര്‍ സൗകര്യം ആവശ്യമുളള രോഗികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നവര്‍  വെന്‍റിലേറ്റര്‍ ഒഴിവുണ്ടെന്ന് മുന്‍കൂട്ടി ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദ്ദേശിച്ചു.  

വെന്‍റിലേറ്റര്‍ ഒഴിവില്ലാത്തപ്പോള്‍ നേരത്തെ അറിയിക്കാതെ രോഗികളെ കൊണ്ടുവരുന്നതുമൂലം ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്തതിനാല്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചിരുന്നു.

അത്യാഹിത വിഭാഗത്തിലെ മൊബൈല്‍ നമ്പറില്‍ (7025212233)  24 മണിക്കൂറും  വിവരം ലഭിക്കുന്നതാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്താനും രോഗികളുടെ സുരക്ഷ ഉറപ്പുവരുത്താനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

date