Skip to main content

പെന്‍ഷന്‍ തുക അയച്ചു

 

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ഗുണഭോക്താക്കളുടെ  2019 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുളള പെന്‍ഷന്‍ തുക ഓഗസ്റ്റ് 27  മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായി  കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

ഐ.ടി.ഐ: അപേക്ഷ സമര്‍പ്പിച്ചവര്‍ ഹാജരാകണം

 

ബേപ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ എസ്.ടി  വിഭാഗത്തിലുള്ള ഒഴിവ് നികത്തുന്നതിനായി എച്ച്.എച്ച്.കെ ട്രേഡിലേക്ക് അപേക്ഷ സമര്‍പ്പിച്ച  എസ്.ടി  വിഭാഗത്തിലുള്ളവര്‍ ആഗസ്റ്റ് 30 ന്   ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ  സഹിതം രാവിലെ 10 മണിക്ക് ഐ.ടി.ഐയില്‍ ഹാജരാകണമെന്ന്  പ്രിന്‍സിപ്പല്‍ അറിയിച്ചു. 

  

ഉന്നത വിദ്യാഭ്യാസ സഹായത്തിനായി അപേക്ഷ ക്ഷണിച്ചു

 

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള  മത്സ്യത്തൊഴിലാളികളുടെ മക്കളും രക്ഷിതാക്കള്‍ മരണപ്പെട്ട നിരാലംബരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.  അവസാന തീയതി സെപ്തംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ : 04952383780 

തൊഴില്‍ രഹിത വേതനത്തിന് അര്‍ഹതയുള്ളവര്‍ ഹാജരാകണം

 

       2018  ഡിസംബര്‍ മുതല്‍ 2019 ജൂലൈ വരെയുള്ള  തൊഴില്‍ രഹിത വേതനത്തിന് അര്‍ഹതയുള്ളവര്‍ ആധാര്‍ കാര്‍ഡ്,ഐ.എഫ്.സി.കോഡുള്ള ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും എംപ്ലോയ്‌മെന്റ് റജിസ്‌ട്രേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി .ബുക്ക്., ടി.സി. എന്നിവയും  സഹിതം ആഗസ്ത് 30, 31, സെപ്തംബര്‍ 2 തിയ്യതികളില്‍ കായണ്ണഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് പഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു. വേതനം ബാങ്ക് അക്കൗണ്ട് വഴിയാണ് വിതരണം ചെയ്യുന്നത്.   നിശ്ചിത തിയ്യതികളില്‍ രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ആനുകൂല്യം നഷ്ടപ്പെടും

 

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരെ നിയമിക്കുന്നു

 

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളിമാട് ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരെ താല്‍കാലികമായി നിയമിക്കുന്നു. അഞ്ച് മുതല്‍ 18 വരെയുള്ള പെണ്‍കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വനിതകളായ ഉദ്യോഗാര്‍ത്ഥികള്‍ 25 നും 46 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ നാലിന് ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് യോഗ്യത, തിരിച്ചറിയല്‍ എന്നിവയുടെ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495-2730459.

 

പാര്‍ട്ട് ടൈം ലക്ചററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കോളേജിലേക്ക് പാര്‍ട്ട് ടൈം ലക്ചററുടെ ഒഴിവില്‍ എം.ബി.എ/എം.കോം, എച്ച്.ഡി.സി ആന്റ് ബി.എം/എച്ച്.ഡി.സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപനത്തില്‍ ഹാജരാകണം. ഫോണ്‍ 0495 2702095

 

തൊഴില്‍ രഹിതവേതനം കൈപ്പറ്റണം

            കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ രഹിതവേതനം 2019  സെപ്തംബര്‍ 3, 4 തീയതികളില്‍ വിതരണം ചെയ്യുന്നു. സെപ്തംബര്‍ 3 ന് റോള്‍ നമ്പര്‍ 1133 മുതല്‍ 1445 വരെയും,  സെപ്തംബര്‍ 4 ന് 1446 മുതല്‍ 1645 വരെയും  രാവിലെ 11 മണി മുതല്‍ വൈകിട്ട് 4മണി  വരെയാണ് ഗ്രാമപഞ്ചായത്ത് ഹാളില്‍ വിതരണം ചെയ്യുക. അര്‍ഹതപ്പെട്ടവര്‍ ഐഡന്റിറ്റി കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി, എംപ്ലോയ്‌മെന്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം

 

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗിനായി അപേക്ഷ സ്വീകരിക്കുന്നു

 

കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ് നല്‍കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നു.  കേരള ഷോപ്‌സ് & കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ കീഴിലും ഫാക്ടറീസ് നിയമത്തിന് കീഴിലും വരുന്ന സ്ഥാപനങ്ങള്‍ക്കാണ് ഗ്രേഡിംഗ് നല്‍കുന്നത്. ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലുകള്‍, ടെക്‌സ്റ്റൈല്‍ ഷോപ്പുകള്‍, ജ്വല്ലറികള്‍, സെക്യൂരിറ്റി സ്ഥാപനങ്ങള്‍, ഐ.ടി സ്ഥാപനങ്ങള്‍, ബാര്‍ ഹോട്ടലുകള്‍, ഫാക്ടറികള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗില്‍ പങ്കെടുക്കാവുന്നതാണ്. ഇതിനായി  സെപ്തംബര്‍ 19 വരെ lc.kerala.gov.in എന്ന വെബ് സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സെപ്തംബര്‍ 19-നുശേഷം ലഭിയ്ക്കുന്ന അപേക്ഷകള്‍ ഗ്രേഡിംഗിനു പരിഗണിയ്ക്കുന്നതല്ല. മികച്ച തൊഴില്‍ ദാതാവ്, സംതൃപ്തകരമായ തൊഴിലാളികള്‍, സ്ഥാപനത്തിലെ മികവുറ്റ തൊഴില്‍ അന്തരീക്ഷം, തൊഴില്‍ നൈപുണ്യവികസനത്തിന് സ്ഥാപനത്തിന്റെ പങ്കാളിത്തം, സ്ത്രീ സൗഹൃദ അന്തരീക്ഷം, തൊഴിലാളികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗ്രേഡിംഗ് നടത്തുന്നത്. ജില്ലയിലെ എല്ലാ തൊഴില്‍ ദാതാക്കളും ഈ അവസരം പ്രയോജനപ്പെട്ടുത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. സംശയങ്ങള്‍ക്ക് അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുമായോ അല്ലെങ്കില്‍ 180042555214 എന്ന ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

date