Skip to main content

ദുരിതാശ്വാസ നിധി: പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗവികസന കോർപറേഷൻ അഞ്ച് ലക്ഷം രൂപ നൽകി

കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേയ്ക്ക് അഞ്ചു ലക്ഷം രൂപ സംഭാവന നൽകി.  കോർപറേഷൻ ചെയർമാൻ പി.ജെ വർഗ്ഗീസ്, പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന് തുക കൈമാറി.  കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. എസ്. ബിന്ദു, ബോർഡംഗം പി.റ്റി ജോൺ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ.പി ഷാനവാസ്, റീജിയണൽ മാനേജർ സി. ഗോപകുമാർ എന്നിവർ സംബന്ധിച്ചു. 
പി.എൻ.എക്സ്.3146/19

 

 

date