Skip to main content

വനിതാ ശിശുവികസന വകുപ്പിലെ ക്ഷേമ സ്ഥാപനങ്ങളിൽ കരാർ നിയമനം

വനിതശിശുവികസന വകുപ്പിന്റെ കീഴിലെ വിവിധ ക്ഷേമ സ്ഥാപനങ്ങളിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറുടെയും ടെയ്‌ലറിംങ് ഇൻസ്ട്രക്ടറുടെയും ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 60നും ഇടയ്ക്ക് പ്രായമുളളവർക്കും പത്താം ക്ലാസ്സ് പാസ്സായവർക്കും അപേക്ഷിക്കാം. ഈ മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷ സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചിനു മുമ്പ് ജില്ലാ വനിത ശിശുവികസന ഓഫീസർ, നിർഭയ സെൽ, ചെമ്പകനഗർ, ഹൗസ് നമ്പർ 40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.
പി.എൻ.എക്സ്.3147/19

 

date