Skip to main content

മാധ്യമ ശില്‍പ്പശാലയും സെമിനാറും

   സംസ്ഥാനത്തെ മാതൃകാ ജെന്റര്‍ സൗഹൃദ പഞ്ചായത്തായ താനാളൂര്‍ വനിതകളുടെ നേതൃത്വത്തില്‍ പത്രം പുറത്തിറക്കുന്നതിന്റെ ഭാഗമായി  നാളെ (ശനിയാഴ്ച) മാധ്യമ ശില്‍പശാലയും സെമിനാറും സംഘടിപ്പിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്  പബ്ലിക് റിലേഷന്‍സ് വകുപ്പുമായും തുഞ്ചത്തെഴുത്തച്ചന്‍ മലയാള സര്‍വ്വകലാശാല മാധ്യമ പഠന വിഭാഗവുമായി സഹകരിച്ചാണ് പരിപാടി. പഞ്ചായത്ത് പരിധിയിലെ 40 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ഒരോ അങ്കണവാടി മുഖേന അഞ്ചു പേരെ തെരെഞ്ഞെടുത്ത് 200 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം. തെരെഞ്ഞെടുക്കുന്ന 25 പേര്‍ക്ക് രണ്ടാം ഘട്ടം പരിശീലനം സെപ്തംബര്‍ എട്ടിന് നല്‍കും. ശനിയാഴ്ച രാവിലെ 10ന്  താനാളൂര്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടക്കുന്ന ശില്‍പ്പശാലയും സെമിനാറും വി.അബ്ദുറഹിമാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുഞ്ചത്തെഴുച്ചന്‍ മലയാള സര്‍വ്വകലാശാല മാധ്യമ പഠന വിഭാഗം മേധാവി ഡോ: ആര്‍ രാജീവ് മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി അധ്യക്ഷനാകും.ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പി.പി.രമ്യ, ശിശു വികസന പദ്ധതി ഓഫിസര്‍ പി.സുബൈദ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫിസര്‍ റൂബി രാജ് എന്നിവര്‍ ക്ലാസെടുക്കും.

 

date