Skip to main content

കൊടിഞ്ഞി ചെറുപ്പാറയിലെ നന്നമ്പ്ര പി.എച്ച്.സി കെട്ടിടം നാടിന് സമര്‍പ്പിച്ചു

    തിരൂരങ്ങാടി കൊടിഞ്ഞി ചെറുപ്പാറയില്‍ നിര്‍മ്മിച്ച നന്നമ്പ്ര പി.എച്ച്.സി കെട്ടിടം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നാടിന് സമര്‍പ്പിച്ചു. ചെറുപ്പാറയിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള പത്ത് സെന്റ് ഭൂമിയിലാണ്  പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയത്.  സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയിലൂടെ ദത്തെടുത്ത നന്നമ്പ്ര ഗ്രാമ പഞ്ചായത്തില്‍  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പ്രവൃത്തി പൂര്‍ത്തിയാക്കിയത്. 40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന് 1200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് കെട്ടിടം.
       58 ലക്ഷം രൂപ ചെലവഴിച്ച് കുണ്ടൂര്‍ നടുവീട്ടില്‍ എ.എം.എല്‍.പി സ്‌കൂളിന് കെട്ടിടം, 87.06 ലക്ഷം രൂപ ചെലവില്‍ നന്നമ്പ്ര കുന്നുംപുറം റോഡ് നവീകരണം, 1.72 കോടി രൂപ ചെലവില്‍ ഇലക്ട്രിക് ലൈന്‍ വ്യാപനവും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കലും, 63 ലക്ഷം രൂപ ചെലവില്‍ കേര ഗ്രാമം പദ്ധതി, 32 ലക്ഷം രൂപ ചെലവില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്സ് റൂം, എം.പി ഫണ്ടില്‍ നിന്നും തുക വകയിരുത്തി നിരവധി റോഡുകളുടെ നവീകരണം എന്നിവ പൂര്‍ത്തിയാക്കി നന്നമ്പ്രയെ സമ്പൂര്‍ സോയില്‍ഡ് ഹെല്‍ത്ത് ഗ്രാമമാക്കി മാറ്റാനും സാധിച്ചതായി എം.പി പറഞ്ഞു. പി.കെ അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷനായി.  
    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചീഫ്.ജനറല്‍ മാനേജര്‍ വി.സി.അശോകന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ കലാം മാസ്റ്റര്‍, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ, ജില്ലാ പഞ്ചായത്ത് അംഗം സി ജമീല അബൂബക്കര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തേറാമ്പില്‍ ആസിയ, ഐ.ഒ.സി കോഴിക്കോട് ജനറല്‍ മാനേജര്‍ ടിറ്റോ ജോസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ഇ.പി മുജീബ് മാസ്റ്റര്‍, ഷമീര്‍ പൊറ്റാണിക്കല്‍, മെമ്പര്‍മാരായ സൈതലവി ഊര്‍പ്പായി, എ.സി ഫൈസല്‍, കെ സൈതലവി, പി ചന്ദ്രന്‍, ഒള്ളക്കന്‍ സുഹ്‌റ, കെ.പി മറിയാമു, പി ശബ്‌ന, വി.കെ ഷമീന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.സി മുഹമ്മദ് ഹാസി, സി അബൂബക്കര്‍ ഹാജി, പത്തൂര്‍ മൊയ്തീന്‍ ഹാജി, പൂഴിക്കല്‍ സലീം, മോഹനന്‍ വെള്ളിയാമ്പുറം, ഡോ. സല്‍മ സംസാരിച്ചു.

 

date