Skip to main content

വള്ളിക്കുന്നില്‍ റസ്റ്റ് ഹൗസ്: സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ ഭരണാനുമതി

   വള്ളിക്കുന്ന് മണ്ഡലത്തില്‍ റസ്റ്റ്ഹൗസ് നിര്‍മാണത്തിന് സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി കല്ല് സ്ഥാപിക്കാന്‍ ഭരണാനുമതി ലഭിച്ചതായി പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അറിയിച്ചു. തേഞ്ഞിപ്പലം വില്ലേജിലെ കോഹിനൂരിലെ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള  5 ഏക്കര്‍ സ്ഥലമാണ് റസ്റ്റ് ഹൗസിന് വേണ്ടി കണ്ടെത്തിയിരിക്കുന്നത്. ബഡ്ജറ്റില്‍ ടോക്കണ്‍ പ്രൊവിഷനുള്ള റസ്റ്റ് ഹൗസ് നിര്‍മാണത്തിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് കെട്ടിടവിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പിച്ചത്. അതിര്‍ത്തി നിര്‍ണയിച്ച് കല്ലിട്ടാല്‍ റെസ്റ്റ് ഹൗസ് നിര്‍മാണത്തിനായുള്ള ഭരണാനുമതിക്കായി കത്ത് നല്‍കുമെന്ന് എം എല്‍ എ പറഞ്ഞു. നിലവില്‍ ദേശീയ പാതയില്‍ കോട്ടക്കല്‍ കഴിഞ്ഞാല്‍ കോഴിക്കോട് ഫറോക്കാണ് റസ്റ്റ് ഹൗസ് നിലവിലുള്ളത്.

 

date