Skip to main content

മുലയൂട്ടല്‍ വാരാചരണം സംഘടിപ്പിച്ചു

ലോക മുലയൂട്ടല്‍ വാരാചരണ ജില്ലാതല പരിപാടിയോടനുബന്ധിച്ച് വനിതാ ശിശു വികസനവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദ്യമണിക്കൂറിലെ മുലയൂട്ടല്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കര്‍മ്മ പദ്ധതി തയ്യാറാക്കല്‍ എഡിഎം ഇ പി മേഴ്‌സി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസ് ആര്‍സിഎച്ച്  ഓഫീസര്‍ ഡോ.പി എം ജ്യോതി അധ്യക്ഷത വഹിച്ചു.
ആരോഗ്യ വകുപ്പ്, ഐഎംഎ, ഐഎപി, സിഒജിഎസ്, കെപിഎംഎ എന്നിവരുടെ സഹകരണത്തോടെയാണ് പരിപായി സംഘടിപ്പിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് നടത്തിയ കണ്ടന്റ് ഡെവലപ്പ്‌മെന്റ് മത്സരത്തില്‍ വിജയിച്ച അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌ക്കോ കോളേജിലെ വിദ്യാര്‍ഥികളായ അഭിന്‍ ടോമിച്ചന്‍, അതുല്യ തങ്കച്ചന്‍, ഷെറിന്‍ ബാബു, ബിവാല്‍ഡിന്‍ എന്നിവര്‍ക്കുള്ള സമ്മാനദാനം എഡിഎം നിര്‍വഹിച്ചു. ഡോ. മിനി ബാലകൃഷ്ണന്‍ മുലയൂട്ടലും പ്രാധാന്യവും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. ഡോ. അനില്‍ കുമാര്‍, ഡോ.അജിത്ത് സുഭാഷ്, ഡോ. ഷൈജസ്, ആരോഗ്യ വകുപ്പ് ഡപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍  ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സി എ ബിന്ദു സ്വാഗതവും ഐസിഡിഎസ് സിഡിപി ഒ സുധ നന്ദിയും പറഞ്ഞു.
പി എന്‍ സി/3062/2019

 

date