Skip to main content

ജില്ലാ പഞ്ചായത്തിന്റെ ഓണം കാര്‍ഷിക മേളയ്ക്ക് തുടക്കമായി

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓണത്തോടനുബന്ധിച്ച് നടത്തുന്ന കാര്‍ഷിക പരമ്പരാഗത വ്യവസായിക ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി. കണ്ണൂര്‍ പോലീസ് മൈതാനിയില്‍  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു.
മണ്‍ചട്ടികള്‍, വിവിധ കാര്‍ഷിക നഴ്സറികളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ യൂണിറ്റുകളുടെ  124 സ്റ്റാളുകള്‍ മേളയിലുണ്ട്. സെപ്റ്റംബര്‍ 10 വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ വിവിധ തരം പായസങ്ങളുടെ വില്‍പ്പനയും ആരംഭിച്ചിട്ടുണ്ട്. വീടുകളിലും ഫ്ളാറ്റുകളിലും വളര്‍ത്താന്‍ കഴിയുന്ന കുഞ്ഞന്‍ കുരുമുളക് ചെടികള്‍ മുതല്‍ മുന്തിരി ചെടികളുള്‍പ്പെടെയുള്ളവയുടെ വില്‍പ്പനയും മേളയിലുണ്ട്.  
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി ആര്‍ സുശീല, പി പി ഷാജിര്‍, സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സാഹിര്‍ മുഹമ്മദ് തുടങ്ങിയവര്‍ പരിപാടില്‍ പങ്കെടുത്തു.
പി എന്‍ സി/3063/2019

 

 

date