Skip to main content

കാസര്‍കോട് പി ആര്‍ ഡി അറിയിപ്പ്

കാരക്കാട് വാര്‍ഡില്‍ മൂന്നിന് അവധി

ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡായ കാരക്കാട് വാര്‍ഡിലേക്ക് സെപ്റ്റംബര്‍ മൂന്നിന്് നടക്കാനിക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റ് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഇവിടെ പോളിങ്് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ മൂന്നിന്് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
 

ഓണാഘോഷങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണം

ജില്ലയില്‍ സംഘടിപ്പിക്കുന്ന എല്ലാ ഓണാ ഘോഷ പരിപാടികളും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് നടത്തണമെന്നും മാലിന്യമുക്ത ഓണക്കാലം ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ഡിസ്‌പോസിബിള്‍ ഗ്ലാസ്,  പ്ലേറ്റ്,  പ്ലാസ്റ്റിക് അലങ്കാര വസ്തുക്കള്‍,  ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഫ്‌ളക്‌സ് ബാനറുകള്‍ എന്നിവയെല്ലാം ഒഴിവാക്കി ഇത്തവണത്തെ ഓണം മാലിന്യമില്ലാത്ത ഓണമായി മാറ്റാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍   ഡോ സജിത്  ബാബു പറഞ്ഞു.

 

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാനഗര്‍ കോളനി റസിഡന്‍സ് അസോസിയേഷന്‍ ധസഹായം കൈമാറി. സ്വരൂപിച്ച തുകയുടെ ഡിഡി വിദ്യാനഗര്‍ കോളനി റസിഡന്‍സ് അസോസിയേഷന്‍  പ്രസിഡണ്ട് നാഗരാജ ഭട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. സെക്രട്ടറി ബേബി നായര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ശ്രീധരന്‍ നായര്‍, രത്‌നാകരന്‍, പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിന്റെ  തിരുവനന്തപുരം കവടിയാര്‍ കേന്ദ്രത്തില്‍  വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ലീനിയര്‍ എഡിറ്റിങ്(റഗുലര്‍/ഈവനിംഗ്), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്  ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി(റഗുലര്‍/ഈവനിംഗ)് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ ഈ മാസം 30 നകം അപേക്ഷിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് - 8547720167, 0471-2721917. 
 

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കണ്ണൂര്‍ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജിലെ രചനാശാരീര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.  സെപ്തംബര്‍ അഞ്ചിന് രാവിലെ 11 ന് പരിയാരത്തുളള കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനനതീയ്യതി, വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -0497 2800167. 
 

കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന 
മേള നാളെ മുതല്‍

സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് , ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണാ ഘോഷത്തോടനുബന്ധിച്ച് കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു.   നാളെ മുതല്‍ സെപ്തംബര്‍ ഒന്‍പത് വരെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപമുളള നിത്യാനന്ദ ബില്‍ഡിങ്ങിലാണ് മേള നടത്തുന്നത്.  നാളെ വൈകുന്നേരം മൂന്നിന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ മേള ഉദ്ഘാടനം ചെയ്യും.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗൗരി എം അധ്യക്ഷത വഹിക്കും. കാസര്‍കോട് ജില്ലയിലെയും മറ്റു ജില്ലകളിലേയും വിവിധ നെയ്ത്ത് സഹകരണ സംഘങ്ങളിലെ വിവിധങ്ങളായ കൈത്തറി ഉത്പനങ്ങള്‍ മേളയില്‍ ലഭ്യമായിരിക്കും. കയര്‍ ഫെഡ്, ഹാന്‍വീവ് എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും.  എല്ലാ ദിവസവും രാവിലെ ഒന്‍പത്  മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്.  ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും സമ്മാന കൂപ്പണ്‍ ലഭിക്കും .ദിവസേന 1000 രൂപയുടെ കൈത്തറി തുണിത്തരങ്ങള്‍ നറുക്കെടുപ്പിലൂടെ സമ്മാനം.  ബമ്പര്‍ സമ്മാനമായി കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്യുന്ന റഫ്രിജറേറ്ററും ലഭിക്കും.

ഗണിതം അധ്യാപക ഒഴിവ്

ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഗണിതം(സീനിയര്‍) വിഷയത്തില്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്തംബര്‍ നാലിന്  രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ നടത്തും.
 

കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാഞ്ഞങ്ങാട് ഗവണ്‍മെന്റ്  നഴ്‌സിങ്് സ്‌കൂളില്‍ ഒക്‌ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് കോഴ്‌സിന്റെ കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  ലിസ്റ്റ് കാഞ്ഞങ്ങാട് നഴ്‌സിങ്  സ്‌കൂള്‍ , ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതിയുളളവര്‍ സെപ്തംബര്‍ ഏഴിന് വൈകുന്നേരം അഞ്ചിനകം പ്രിന്‍സിപ്പലിന് രേഖാമൂലം പരാതി നല്കണം.  റാങ്ക് ലിസ്റ്റിലുളള എല്ലാ വിദ്യാര്‍ത്ഥികളും സെപ്തംബര്‍ 17 ന് രാവിലെ 9.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നഴ്‌സിങ് സ്‌കൂളില്‍ അഭിമുഖത്തിന് ഹാജരാകണം.

സ്‌കില്‍ഡ് എന്റര്‍പ്രെണേഴ്‌സ് സെന്ററിലേക്ക്
പേര് രജിസ്റ്റര്‍ ചെയ്യാം

മരപ്പണി, കെട്ടിട നിര്‍മാണം, പെയിന്റിങ്്, പ്ലംബിങ്,് ഇലക്ട്രീഷന്‍, കല്‍പ്പണി , വെല്‍ഡിങ്, കാറ്ററിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി , മോട്ടോര്‍ വാഹന റിപ്പയറിങ്, ഡ്രൈവിങ്, തെങ്ങ് കയറ്റം എന്നിങ്ങനെയുളള വിവിധ തൊഴില്‍  മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും അല്ലാത്തവരെയും പ്രവൃത്തി പരിചയവും തൊഴില്‍ നൈപുണ്യവും ഉളളവരെയും ഇല്ലാത്തവരെയും പഞ്ചായത്തടിസ്ഥാനത്തില്‍ കണ്ടെത്തി കൂടുതല്‍ തൊഴിലവസരങ്ങളും തൊഴില്‍ സ്ഥിരതയും ഉറപ്പ് വരുത്തുന്നതിനായി വിവിധോദ്ദേശ്യ വ്യവസായ സഹകരണ സംഘങ്ങള്‍ (സകീല്‍ഡ് എന്റര്‍പ്രൊണേഴ്‌സ് സെന്ററുകള്‍) സ്ഥാപിക്കും. ഈ മേഖലകളില്‍ ജോലി ചെയ്യുവാന്‍ താല്പര്യമുളളവര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം ,മറ്റ് സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ മുഖാന്തിരം തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കും.  വിവിധോദ്ദേശ്യ വ്യവസായ സഹകരണ സംഘങ്ങളില്‍ അംഗമാകുവാന്‍ താല്പര്യമുളള 18 വയസ്സിനു മുകളില്‍ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ മൂന്നിനകം ജില്ലാ വ്യവസായ കേന്ദ്രവുമായോ അതാത് താലൂക്കുകളിലെ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.  കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം -04994 255749,256090,9495883603, കാസര്‍കോട് താലൂക്ക് വ്യവസായ ഓഫീസ്,-04994 256110,  ഹോസ്ദുര്‍ഗ് താലൂക്ക് വ്യവസായ ഓഫീസ്, - 0467 2209490, 7902871380,8086762010.
 

താലൂക്ക് വികസന സമിതി യോഗം 

മഞ്ചേശ്വരം താലൂക്ക് വികസന സമിതി യോഗം സെപ്തംബര്‍ ഏഴിന്് രാവിലെ 11 ന്  താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
 

ദേശീയപാതയും ഗ്രാമീണറോഡുകളും അറ്റകുറ്റപണി നടത്തണം-ജില്ലാ പഞ്ചായത്ത്

ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഗ്രാമീണ റോഡുകളും ദേശീയ പാതയും പ്രത്യേകിച്ച് തലപ്പാടി മുതല്‍ കാസര്‍കോട്  വരെയുളള എന്‍.എച്ച് 66 പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ ജില്ലയിലെ ദേശീയപാത അടക്കമുളള മുഴുവന്‍ റോഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കുന്നതിനുളള അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍  ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി അവതരിപ്പിച്ച പ്രമേയം കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു.

തീയ്യതി നീട്ടി
കേരള കാര്‍ഷിക സര്‍വ്വകലാശാല ഉത്തര മേഖല പ്രാദേശിക, കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് കേന്ദ്രത്തില്‍ താത്കാലിക തൊഴിലാളികളുടെ സംവരണ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള അപേക്ഷ ഫോറം  വില്പന തീയതി സെപ്തംബര്‍ ഏഴുവരെ നീട്ടി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 17. 
 

ജൈവ വളത്തിന് അപേക്ഷിച്ചവര്‍
ഹാജരാകണം

ജനകീയാസൂത്രണ പദ്ധതി 2019-20 ലെ കവുങ്ങ് കൃഷി വികസന പദ്ധതി, തെങ്ങ് കൃഷി വികസന പദ്ധതി പ്രകാരം ജൈവ വളത്തിന് അപേക്ഷിച്ച കര്‍ഷകര്‍   2019-20 ലെ ഭൂനികുതി രശീതിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, ദേശസാല്‍കൃത ബാങ്കിന്റെ പാസ് ബുക്ക് കോപ്പി എന്നിവ സഹിതം ചെങ്കള കൃഷി ഓഫീസില്‍ ഹാജരാകണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
 

പ്രളയത്തില്‍ സഹായ ഹസ്തം നല്‍കിയവരെ അനുമോദിച്ചു

പ്രളയക്കെടുതിയില്‍ അന്യോന്യം കൈത്താങ്ങായവര്‍, സഹായിച്ചവര്‍, സഹകരിച്ചവര്‍, പിന്‍തുണച്ചവര്‍ തുടങ്ങിയവര്‍ നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ അനുഭവത്തിന്റെ നേര്‍സാക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്നു. തോണികളുമായി വന്ന് കൈക്കരുത്തുകൊണ്ടും മനക്കരുത്തുകൊണ്ടും നൂറു കണക്കിനാളുകളെ വെള്ളത്തില്‍  നിന്ന് രക്ഷിച്ച് കരക്കെത്തിച്ച  മത്സ്യത്തൊഴിലാളികള്‍, നിശ്ശബ്ദമായി  പ്രവര്‍ത്തിച്ച സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, വിളിപ്പുറത്ത് സഹായഹസ്തവുമായി വന്നുചേര്‍ന്ന സന്നദ്ധ സംഘടനകള്‍ എന്നിവരോടൊപ്പം വെള്ളപ്പൊക്ക കെടുതിക്കാലത്ത് അഹോരാത്രം പ്രവര്‍ത്തിച്ച റവന്യൂ, പോലീസ്, ആരോഗ്യം, ഫയര്‍ ആന്റ് റസ്‌ക്യൂ, കെ.എസ്.ഇ.ബി, കൃഷി, എക്‌സൈസ്, ഫിഷറീസ്, വെറ്റിനറി, നഗരസഭ  തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍, എന്‍.സി.സി. കേഡറ്റുകള്‍, എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍, സ്റ്റുഡന്‍സ് പോലീസ് കാഡറ്റുകള്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവരും, നഗരസഭാ കൗണ്‍സിലര്‍മാരും വ്യാപാര ഭവന്‍ ഹാളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അനുമോദന ചടങ്ങ് വ്യത്യസ്തമായൊരു അനുഭവമായി മാറി. 
ജില്ലയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു .രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് നഗരസഭയുടെ ഉപഹാരങ്ങള്‍ ജില്ലാ കളക്ടര്‍ വിതരണം ചെയ്തു.   നഗരസഭാ  ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു.  വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി. ഭാര്‍ഗവി, സി. മാധവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി. ദിനേശ് കുമാര്‍, നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ. മനോജ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. ബാലകൃഷ്ണന്‍, പി. വിജയകുമാര്‍, പി. കുഞ്ഞികൃഷ്ണന്‍, സുരേഷ് പുതിയേടത്ത്, ജോണ്‍ ഐമണ്‍, ഷംസുദ്ദീന്‍ അരിഞ്ചിറ, വ്യാപാരി സംഘടനാ ഭാരവാഹികളായ കെ.വി. സുരേഷ് കുമാര്‍, കെ. മോഹനന്‍,  തുടങ്ങിയവര്‍ സംസാരിച്ചു. 

തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്നവര്‍ ഹാജരാകണം

പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന മുഴുവന്‍ ഗുണഭോക്താക്കളും ദേശസാല്‍കൃത ബാങ്ക് പാസ് ബുക്ക് കോപ്പി,ആധാര്‍ കാര്‍ഡ് കോപ്പി, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, തൊഴില്‍ രഹിത വേതന വിതരണ കാര്‍ഡ്, സത്യപ്രസ്താവന എന്നിവയുമായി ഈ മാസം 31 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന്    സെക്രട്ടറി അറിയിച്ചു.
 

സ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യു

 

കാസര്‍കോട് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ മള്‍ട്ടിമീഡിയ ആനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ എഫെക്റ്റ്‌സ് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യു നാളെ (31) രാവിലെ പത്തിന് നടത്തും. യോഗ്യത: മള്‍ട്ടിമീഡിയ ആന്റ് ആനിമേഷന്‍ ഡിപ്ലോമ/ ബിരുദം, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.ടി.സി/ ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.എ.സി. ഫോണ്‍-04994256440.

 
കയ്യൂര്‍ ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

കയ്യൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റ്‌നന്‍സ്, റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക്ക് എന്നീട്രേഡുകളിലേക്കും എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തിലേക്കും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്.  നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ മൂന്നിന് രാവിലെ പത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ബേസിക്ക് കമ്പ്യൂട്ടര്‍ കോഴ്‌സ്പഠിപ്പിക്കുന്നതിനുളള പരിജ്ഞാനവും നിര്‍ബന്ധമാണ്. കൂടൂതല്‍ വിവരങ്ങള്‍ക്ക്   04672-230980
 

പഴം, പച്ചക്കറി  കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്  സെപ്റ്റംബര്‍  ഏഴു മുതല്‍  10 വരെ    ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലും  മൂന്ന് മുനിസിപ്പാലിറ്റികളിലുമായി 57 ഓണം പഴം, പച്ചക്കറി വിപണികള്‍ സംഘടിപ്പിക്കുന്നു. ഈ വിപണികളിലേക്ക് ജില്ലയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറികള്‍ എന്നിവ  പൊതു വിപണിയിലെ സംഭരണ വിലയേക്കാള്‍  10 ശതമാനം തുക അധികം നല്‍കി അതാത് കൃഷിഭവനുകളുടെ നേതൃത്വത്തില്‍ സംഭരിക്കുന്നതാണ്. സെപ്തംബര്‍  ആറു  മുതല്‍ 10 വരെ പഴം, പച്ചക്കറികള്‍ നല്‍കാന്‍ തയ്യാറുള്ള കര്‍ഷകര്‍ തൊട്ടടുത്തുള്ള കൃഷിഭവനുകളിലോ സിവില്‍ സ്റ്റേഷനില്‍  പ്രവര്‍ത്തിക്കുന്ന  ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലോ സെപ്തംബര്‍ മൂന്നിനകം  രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

ഒബിസി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: 
അക്കൗണ്ട് വിവരങ്ങള്‍ സ്‌കൂളുകള്‍ ഹാജരാക്കണം

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഒബിസി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ ഗവ/എയ്ഡഡ് സ്‌കൂളുകളില്‍ 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ പ്രധാനാദ്ധ്യാപകര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് - 673020 എന്ന വിലാസത്തില്‍ ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.        ഫോണ്‍ : 0495 2377786, 2377796..
 

സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ്് 

ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തല്‍പരരായ എസ്.എസ്.എല്‍.സി വിജയവും അതില്‍ കൂടുതലും യോഗ്യതയുളളവര്‍ സെപ്തംബര്‍ ഏഴിനകം ഹോസ്ദുര്‍ഗ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ, തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം.  പരിശീലന പരിപാടി സെപ്തംബര്‍ മൂന്നാം വാരം തുടങ്ങും.  എല്ലാ പ്രവൃത്തി ദിവസങ്ങളിലും ക്ലാസ് ഉണ്ടായിരിക്കും. എല്ലാ ദിവസവും ഹാജരാകാന്‍ താല്‍പര്യമുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.ഫോണ്‍-0467 2209068
 

മണ്ണ് ലേലം 

കാസര്‍കോട് താലൂക്കില്‍ ബേള വില്ലേജില്‍ റീ-സര്‍വ്വെ നമ്പര്‍ 348/2 ല്‍പ്പെട്ട 1.26 ഏക്കര്‍ വസ്തുവില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന നീര്‍ച്ചാലില്‍ (കുളം) നിന്നും നീക്കം ചെയ്തിട്ടുളള മണ്ണ് സെപ്തംബര്‍ മൂന്നിന്  രാവിലെ 11 ന് ഈ  സ്ഥലത്ത ്‌നിന്നും ലേലം ചെയ്യും .

റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കല്‍ : പഞ്ചായത്തുകളില്‍ അദാലത്ത്

റേഷന്‍ കാര്‍ഡുമായി് ആധാര്‍ ബന്ധിപ്പിക്കുന്നതിന് ഹോസ്ദുര്‍ഗ് താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ സെപ്തംബറില്‍ അദാലത്ത് നടക്കും.  സെപ്തംബര്‍ മൂന്നിന് പളളിക്കര പഞ്ചായത്തിലെ അദാലത്ത് പഞ്ചായത്ത് സി.ഡി.എസ്് ഹാളിലും സെപ്തംബര്‍ നാലിന്  ഉദുമ പഞ്ചായത്തിലേത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും സെപ്തംബര്‍ അഞ്ചിന് അജാനൂര്‍ പഞ്ചായത്തിലേത് അജാനൂര്‍ കുടുബശ്രീ ഹാളിലും സെപ്തംബര്‍ ആറിന് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിലേത് താലൂക്ക് സപ്ലൈഓഫീസിലും  സെപ്തംബര്‍ 16 ന്് നീലേശ്വരം മുനിസിപ്പാലിറ്റിലേത് അനക്‌സ് ഹാളിലും സെപ്തംബര്‍  17  ന് മടിക്കൈ ഗ്രാമപഞ്ചായത്തിന്റേത് കുടുബശ്രീ ഹാളിലും സെപ്തംബര്‍  18 ന്  കയ്യൂര്‍- ചീമേനി ഗ്രാമപഞ്ചായത്തിന്റേത് ഗ്രാമപഞ്ചായത്ത് ഹാളിലും സെപ്തംബര്‍  19 ന്   ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലേത് പഞ്ചായത്ത് ഹാളിലും സെപ്തംബര്‍ 20 ന് പീലിക്കോട് ഗ്രാമപഞ്ചായത്തിലേത് കാലിക്കടവ് വയോജന കേന്ദ്രത്തിലും സെപ്തംബര്‍  23 ന്  വലിയപറമ്പ് ഗ്രാമപഞ്ചായത്തിലേത് പഞ്ചായത്ത് ഹാളിലും സെപ്തംബര്‍  24 ന്  പടന്ന ഗ്രാമപഞ്ചായത്തിലേത് റഹ്മാനിയ മദ്രസയിലും സെപ്തംബര്‍  25 ന്  തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലേത് സി.എച്ച്. മുഹമ്മദ്‌കോയ സ്മാരക പഞ്ചയത്ത് ഹാളിലും സെപ്തംബര്‍  26 ന്  പുല്ലൂര്‍-പെരിയ പഞ്ചയത്തിലേത് പഞ്ചായത്ത് ഹാളിലും നടത്തും.ആധാര്‍ കാര്‍ഡ് റേഷന്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ഉണ്ടെങ്കില്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഒറിജിനല്‍ റേഷന്‍കാര്‍ഡ്  എന്നിവ സഹിതം അദാലത്ത് ദിവസം  രാവിലെ 10 നും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ അതാത് പഞ്ചായത്തുകളില്‍ ഹാജരാകണം.

ഫോട്ടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. അപേക്ഷ ഫോറം അക്കാദമി വെബ്സൈറ്റായ ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ  ല്‍ നിന്നും  ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍  സെപ്റ്റംബര്‍ 14  നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -0484 2422275, 2422068
 

എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ കണ്ണൂരില്‍ 

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ്  ഹാളില്‍ സെപ്തംബര്‍ അഞ്ചിന്   രാവിലെ ഒന്‍പത്  മുതല്‍ 12.30 വരെ നടത്തും.അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് അതില്‍ നിന്നും എടുത്ത പ്രിന്റഡ് അപേക്ഷയുമായി വരണം. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയ്യതി  സെപ്തംബര്‍ അഞ്ച് എന്നുമായിരിക്കണം. ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് :- ഫോണ്‍ 04972765310, 04952304885.
 

പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം

മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ  തൊഴില്‍രഹിതര്‍ക്ക്  2018 ഡിസംബര്‍  മുതല്‍   2019 ജൂലൈ വരെയുള്ള തൊഴില്‍ രഹിത വേതനം ബാങ്ക് അക്കൗണ്ട് മുഖാന്തരം വിതരണം ചെയ്യുന്നതിന്് ഗുണഭോക്താക്കള്‍ എംപ്ലോയിമെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, പഞ്ചായത്ത് രജിസ്‌ട്രേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് , ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍  എന്നിവ സഹിതം പഞ്ചായത്ത് ഓഫിസില്‍ ഹാജരാകണം. 
 

പ്രൊജക്ട് കോഡിനേറ്റര്‍  നിയമനം

ഫിഷറീസ് കാസര്‍കോട്  മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ഡിവിഷനിലേക്കും മഞ്ചേശ്വരം ഡിവിഷനിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് കോ ഡിനേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദം/ ബിരുദാനന്തര ബിരുദം/എം.എസ്.സി. മറൈന്‍ ബയോളജി/എം.എസ്.സി. സുവോളജി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സെപ്തംബര്‍  മൂന്നിന് രാവിലെ 11 ന്  ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍  ഹാജരാകണം.ഫോണ്‍: 04672202537. 
 

രേഖകള്‍ ഹാജരാക്കണം

കാസര്‍കോട് നഗരസഭയില്‍  നിന്നും തൊഴില്‍  രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ അവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും യോഗ്യതയും തെളിയിക്കുന്ന രേഖകള്‍, വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഈ മാസം 31 നകം നഗരസഭയില്‍  ഹാജരാക്കണം.

 

date