Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

 

വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടം 
ഒന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും
ഹരിത കേരള മിഷന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 11 മണിക്ക് കടമ്പൂര്‍ കുഞ്ഞുമോലോം ക്ഷേത്ര പരിസരത്ത് നടക്കുന്ന പരിപാടിയില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ അധ്യക്ഷനാകും. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, കേരള ഭൂവികസന കോര്‍പ്പറേഷന്‍, നബാര്‍ഡ്, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. വിവിധ കാര്‍ഷിക ആനൂകൂല്യങ്ങളുടെ വിതരണം, നവീകരിച്ച കുഞ്ഞിമോലോം ക്ഷേത്രക്കുളം സമര്‍പ്പണം തുടങ്ങിയവയും ചടങ്ങില്‍ നടക്കും.
പി എന്‍ സി/3061/2019 
ഇ സി എച്ച് എസ് ചികിത്സാ സൗകര്യം അനുവദിച്ചു
നോണ്‍ പെന്‍ഷണര്‍ (രണ്ടാം ലോക മഹായുദ്ധ സേനാനികള്‍, അവരുടെ ഭാര്യമാര്‍, എസ് എസ് സി ഒ എസ്, ഇ സി ഒ എസ്), റിസര്‍വ്വിസ്റ്റുകള്‍ എന്നിവര്‍ക്ക് ഇ സി എച്ച് എസ് സൗകര്യം അനുവദിച്ചതായി കേന്ദ്രീയ സൈനിക ബോര്‍ഡ് അറിയിച്ചു.  വിശദ വിവരങ്ങള്‍ക്ക് ജില്ലാ ആശുപത്രിക്ക് സമീപമുള്ള ഇ സി എച്ച് എസ് സെല്ലുമായി ബന്ധപ്പെടുക.
പി എന്‍ സി/3064/2019

ഡോക്യുമെന്ററി നിര്‍മാണം: അവാര്‍ഡ് നല്‍കുന്നു
ജില്ലയിലെ ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ മികച്ച മാതൃകകളുടെ വീഡിയോ ഡോക്യുമെന്റ് ചെയ്യുന്നതിന് ഫൈന്‍ ആര്‍ട്‌സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ഥികള്‍, ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍, ഈ രംഗത്തെ മറ്റു പ്രൊഫഷണലുകള്‍ എന്നിവര്‍ക്കായി ജില്ലാ ശുചിത്വ മിഷന്‍ മത്സരം സംഘടിപ്പിക്കുന്നു.  മികച്ച ഡോക്യുമെന്ററികള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍മാണചെലവും അവാര്‍ഡും നല്‍കുന്നതാണ്.  മത്സരത്തിന് സപ്തംബര്‍ 20 വരെ അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ ജില്ലാ ശുചിത്വമിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2700078.
പി എന്‍ സി/3065/2019

അന്തര്‍ദേശീയ ചിത്രരചനാ മത്സരം: തീയതി മാറ്റി
ഇനോഹിക്കാരി ജപ്പാന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രം ഇന്ന് (ആഗസ്ത് 30) നടത്താനിരുന്ന അന്തര്‍ദേശീയ ചിത്രരചനാ മത്സരം സപ്തംബര്‍ ആറിലേക്ക് മാറ്റിയതായി സഹകരണകേന്ദ്രം പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9846318594, 8075646419.
പി എന്‍ സി/3066/2019

 കേരള മീഡിയ അക്കാദമി ക്ലാസുകള്‍
 സെപ്തംബര്‍ രണ്ടിന് തുടങ്ങും
കേരള മീഡിയ അക്കാദമിയില്‍ 2019-20 ബാച്ചിലെ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേണലിസം ക്ലാസുകള്‍ സപ്തംബര്‍ രണ്ടിന് ആരംഭിക്കും.  വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം അന്നേ ദിവസം രാവിലെ 10.30ന് കാക്കനാട്ടുള്ള മീഡിയ അക്കാദമി കാമ്പസില്‍ എത്തിച്ചേരേണ്ടതാണെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു.  
പി എന്‍ സി/3067/2019

എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ രജിസ്‌ട്രേഷന്‍ കണ്ണൂരില്‍
കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ഥം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ്  ഹാളില്‍ സപ്തംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മണി മുതല്‍ 12.30 വരെ നടത്തും.  അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത  പ്രിന്റഡ് അപേക്ഷയുമായി വരേണ്ടതാണ്. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയ്യതി 05/09/19 എന്നും ആയിരിക്കണം. (സൈറ്റ് അഡ്ഡ്രസ്സ് :-(202.88.244.146:8084/norka/  അല്ലെങ്കില്‍ norkaroots.org –ല്‍ Certificate Attestation) 
        ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ 0497-2765310, 0495-2304885.
പി എന്‍ സി/3068/2019

ഫോട്ടോ ജേണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും.  സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 
www.keralamediaacademy.org ല്‍ നിന്നു അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം.  അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 14. ഫോണ്‍:  0484 2422275, 2422068.      
പി എന്‍ സി/3069/2019

വൈദ്യുതി മുടങ്ങും
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുതിരുമ്മല്‍, കുതിരുമ്മല്‍ കളരി, കുതിരുമ്മല്‍ സെക്കന്റ്, ഏഴിമല, വിവണ്‍, തെക്കുമ്പാട്, തെക്കുമ്പാട് ബി ടി എസ്, അണീക്കര, പുതിയ പുഴക്കര ഭാഗങ്ങളില്‍ നാളെ(ആഗസ്ത് 30) രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാവുങ്കല്‍, മാണുക്കര, മുതുകുട, മംഗലശ്ശേരി ഭാഗങ്ങളില്‍ നാളെ(ആഗസ്ത് 30) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെബാവോട്ട്പാറ, കയനിസ്‌കൂള്‍, സംഗമം, കുഴിക്കല്‍, കൂളിക്കടവ്, വെങ്ങലോട്, കരിമ്പാലന്‍ കോളനി, മഞ്ചേരി പൊയില്‍, കയനി ഭാഗങ്ങളില്‍ നാളെ(ആഗസ്ത് 30) രാവിലെ 10 മുതല്‍ 12 മണി വരെയും ശിവപുരം ടൗണ്‍, പാലുകാച്ചിപാറ, ശിവപുരം ലക്ഷംവീട് ഭാഗങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
പി എന്‍ സി/3070/2019

കോഴികള്‍ വില്‍പനക്ക്
മുണ്ടയാട് മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒന്നര വയസ് പ്രായമുള്ള അതുല്യ കോഴികളെ ആഗസ്ത് 31 ന് രാവിലെ 11 മണി മുതല്‍ കിലോക്ക് 85 രൂപ നിരക്കില്‍ വില്‍പന നടത്തും. കൂടാതെ 15 ദിവസം മുതല്‍ 22 ദിവസം വരെ പ്രായമുള്ള കരിങ്കോഴികുഞ്ഞുങ്ങളെയും ലഭിക്കും.  ഫോണ്‍: 0497 2721168.
പി എന്‍ സി/3071/2019

താല്‍ക്കാലിക നിയമനം
കേരള കാര്‍ഷിക സര്‍വ്വകലാശാല ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് കേന്ദ്രത്തില്‍ താല്‍ക്കാലിക തൊ ഴിലളികളുടെ സംവരണ ഒഴിവിലേക്ക് (മുസ്ലീം-പുരുഷന്‍ - രണ്ട്, ലാറ്റിന്‍ കത്തോലിക്കന്‍/ആംഗ്ലോ ഇന്ത്യന്‍-പുരുഷന്‍-രണ്ട്, സ്ത്രീ-ഒന്ന്) നിയമനം നടത്തുന്നു.  അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 17.
പി എന്‍ സി/3072/2019

സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം സപ്തംബര്‍ ഒന്നിന്
ഉത്സവകാലങ്ങളില്‍ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന ജില്ലാ ഓണം ഫെയര്‍ കണ്ണൂര്‍ പൊലീസ് മൈതാനത്തിന് സമീപമുള്ള ജൂബിലി ഹാളില്‍ സപ്തംബര്‍ ഒന്നു മുതല്‍ 10 വരെ നടക്കും.  സപ്തംബര്‍ ഒന്നിന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മേള ഉദ്ഘാടനം ചെയ്യും.  കെ സുധാകരന്‍ എം പി ആദ്യ വില്‍പന നിര്‍വഹിക്കും.  ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും അവശ്യസാധനങ്ങളും ഓണം ഫെയറില്‍ ഉണ്ടാവുമെന്നും സപ്ലൈകോ ജില്ലാ മാനേജര്‍ അറിയിച്ചു.  ഹാന്‍വീവ്, കയര്‍ കോര്‍പ്പറേഷന്‍, ഹോര്‍ട്ടികോര്‍പ്പ്, കുടുംബശ്രീ, സ്വകാര്യ ഏജന്‍സികള്‍ എന്നിവയുടെ സ്റ്റാളുകളും ഫെയറിലുണ്ടാകും.  നിരവധി സമ്മാന പദ്ധതികളുമായി സപ്തംബര്‍ ആറ് മുതല്‍ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളും ഓണംഫെയറുമായി അവധി ദിവസങ്ങളിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നതാണെന്നും  സപ്ലൈകോ മാനേജര്‍ അറിയിച്ചു.
പി എന്‍ സി/3073/2019

ഉത്സവബത്ത രേഖകള്‍  ഹാജരാക്കണം
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതും ശമ്പള കുടിശ്ശിക മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും വാങ്ങുന്നതുമായ ക്ഷേത്ര ജീവനക്കാര്‍ക്കുള്ള  ഓണം ഉത്സവബത്ത കൈപ്പറ്റുന്നതിനായി ക്ഷേത്രത്തിന്റെ 2018 ലെ വരവ് ചെലവ് സ്റ്റേറ്റ്‌മെന്റ്, ശമ്പ പട്ടിക, ട്രഷറി/ബേങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും താല്‍ക്കാലിക ജീവനക്കാല്‍ ഉണ്ടെങ്കില്‍ അവരുടെ ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും ക്ഷേത്ര ഭരണാധികാരിയില്‍ നിന്നുള്ള സത്യവാങ്മൂലവും സഹിതം പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ക്ഷേത്രഭരണാധികാരികള്‍ തലശ്ശേരി ഡിവിഷന് കീഴിലുള്ളവര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ തിരുവങ്ങാട് ഓഫീസിലും കാസര്‍കോട് ഡിവിഷന് കീഴിലുള്ളവര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണറുടെ നീലേശ്വരത്തുള്ള ഓഫീസിലും ആഗസ്ത് 31 നകം ഹാജരാക്കേണ്ടതാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.  ഫോണ്‍: 0490 2321818.
പി എന്‍ സി/3074/2019

എഞ്ചിനീയറിംഗ് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന് ശേഷം ഒഴിവ് വന്നേക്കാവുന്ന ബി ടെക്, എം ടെക് സീറ്റുകളിലേക്ക് ആഗസ്ത് 31 ന് രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  ഒഴിവുകളുടെ കൃത്യമായ എണ്ണം ഇന്ന്(ആഗസ്ത് 30) രണ്ട് മണിക്ക് ശേഷം www.gcek.ac.in ല്‍ പ്രസിദ്ധീകരിക്കും.  ബി ടെക് സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ശാഖകളിലേക്കും എം ടെക് കമ്പ്യൂട്ടര്‍ എയ്ഡഡ് സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ്, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് സിസ്റ്റംസ്, പവര്‍ ഇലക്‌ട്രോണിക്‌സ് ആന്റ് ഡ്രൈവ്‌സ്, പവര്‍ സിസ്റ്റംസ്, സിഗ്നല്‍ പ്രോസസിംഗ് ആന്റ് എംബെഡഡ് സിസ്റ്റംസ് സ്‌പെഷലൈസേഷനുമായി നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ പെട്ടവര്‍ പ്രസ്തുത കാര്യം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ സഹിതം കോളേജ് ഓഫീസില്‍  രാവിലെ 11 മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.  എം ടെക് റാങ്ക് ലിസ്റ്റില്‍ പെട്ടവരുടെ അഭാവത്തില്‍ യോഗ്യരായ മറ്റുള്ളവരേയും പരിഗണിക്കും.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആഗസ്ത് 31 ന് തന്നെ ഫീസടച്ച് കോഴ്‌സിന് ചേരാവുന്ന രീതിയിലാണ് സ്‌പോട്ട് അഡ്മിഷന് എത്തേണ്ടത്. 
പി എന്‍ സി/3075/2019

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക
സപ്തംബര്‍ രണ്ട് വരെ  തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45  മുതല്‍ 55  കിലോമീറ്റര്‍ വരെ വേഗതയില്‍  ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തെക്ക്  കിഴക്ക്, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് അറബിക്കടല്‍ എന്നീ ഭാഗങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മൂന്നറിയിപ്പ് നല്‍കി.
പി എന്‍ സി/3076/2019

കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള
പ്രതിദിന നറുക്കെടുപ്പ് വിജയികള്‍
ഓണത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി പ്രദര്‍ശന വിപണ മേളയിലെ പ്രതിദിന നറുക്കെടുപ്പിലെ ആഗസ്ത് 28 ലെ സമ്മാന വിജയികള്‍.  കൂപ്പണ്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍.  9682 - ഇ ശങ്കരന്‍കുട്ടി, ഇടത്തില്‍ വീട്, കടവത്തൂര്‍.  3752 - അഞ്ജു ദിജേഷ്, കിഴക്കേകര, കൊയ്യം.  9608 - എം ജിംന, ഗുരുനിലയം, പാറല്‍, ചെമ്പ്ര.  9329 - ജി സുമ, എസ് എസ് ഇലക്ട്രിക്കല്‍ സെഷന്‍, വളപട്ടണം.  29 ലെ വിജയികള്‍.  10098 - റാണി ഗോവിന്ദ്, അനുമോള്‍, പി ഒ തോട്ടട, കണ്ണൂര്‍-7.  11013 - ടി സജിത, പുല്ലാഞ്ഞി ഹൗസ്, കോട്ടൂര്‍, ശ്രീകണ്ഠപുരം.  13117 - കെ എം ദിവാകരന്‍, കണ്ണൂര്‍ ഹൈറ്റ്‌സ്, ആറാട്ട് റോഡ്, കണ്ണൂര്‍ 1.  1947 - ടി രാജന്‍, കണ്ണൂര്‍.  പ്രതിവാര നറുക്കെടുപ്പ് വിജയി.  1708 - അഞ്ജു.  വിജയികള്‍  സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായി സപ്തംബര്‍ 10 ന് മുമ്പ് രേഖകള്‍ സഹിതം പൊലീസ് മൈതാനിയിലുള്ള  പ്രദര്‍ശന വിപണന മേള പവലിയന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
പി എന്‍ സി/3077/2019

date