Post Category
ഉപതിരഞ്ഞെടുപ്പ്: മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു
പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ ചെയര്‍മാനായി മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു. സബ് കളക്ടര്‍ ഈഷ പ്രിയ, ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ സുധ നമ്പൂതിരി, ഹിന്ദു ദിനപ്പത്രത്തിന്റെ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ ജോര്‍ജ് ജേക്കബ്, അസിസ്റ്റന്റ് ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ മാത്യു കെ. ഏബ്രഹാം എന്നിവര്‍ അംഗങ്ങളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന് ജോസഫ് മെംബര്‍ സെക്രട്ടറിയുമാണ്.
മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും മാധ്യമങ്ങളിലെ പ്രചാരണ പരസ്യങ്ങള്‍ മുന്‍കൂട്ടി പരിശോധിച്ച് അംഗീകാരം നല്‍കുകയുമാണ് കമ്മിറ്റിയുടെ പ്രധാന ചുമതലകള്‍.
date
- Log in to post comments