Skip to main content

അന്താരാഷ്ട്ര നാളികേരദിനം സംസ്ഥാനതല ഉദ്ഘാടനം രണ്ടിന്

അന്താരാഷ്ട്ര നാളികേരദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ രണ്ട് രാവിലെ പത്ത് മണി വെളളാനിക്കര കാർഷിക സർവകലാശാല സെൻട്രൽ ഓഡിറ്റോറിയത്തിൽ സ്പീക്കർ പി രാമകൃഷ്ണൻ നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. കാർഷിക പ്രദർശനം ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്യും. ആർഎഎഎഫ്ടിഎഎആർ-എബിഐ സർട്ടിഫിക്കറ്റ് വിതരണം ചീഫ് വിപ്പ് അഡ്വ. കെ രാജൻ നിർവഹിക്കും. എൻഎഎഫ്ഇപി -കാസ്റ്റ് നാഷണൽ കോർഡിനേറ്റർ ഡോ. പ്രോബീർ കുമാർഘോഷ് പദ്ധതി വിശദീകരിക്കും. കാർഷികോൽപാദന കമ്മീഷണർ ഡി കെ സിങ്ങ്, കൃഷി ഡയറക്ടർ രത്തൻ ഖേൽക്കർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു, രജിസ്ട്രാർ ഡോ. ഡി ഗിരിജ എന്നിവർ പങ്കെടുക്കും. ഇതിന്റെ ഭാഗമായി കാർഷിക ക്ലിനിക്ക്, സെമിനാർ എന്നിവയുണ്ടാകും.
 

date