Skip to main content

കാട്ടുപന്നിക്ക് ആന്ത്രാക്‌സ്‌യെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്:  പരിഭ്രാന്തി വേണ്ട

തൃശൂർ ജില്ലയിലെ അതിരപ്പിളളി പഞ്ചായത്തിനോട് തൊട്ടടുത്ത് കിടക്കുന്ന എറണാകുളം ജില്ലയിലെ അയ്യമ്പുഴ പഞ്ചായത്തിലെ പ്ലാന്റേഷൻ ഏരിയയിൽ നിന്ന് വനം വകുപ്പിന് കിട്ടിയ കാട്ടുപന്നിയുടെ ജഡം മണ്ണുത്തി വെറ്ററിനറി കോളേജിൽ പോസ്റ്റമാർട്ടം ചെയ്ത് പരിശോധിച്ചപ്പോൾ ആന്ത്രാക്‌സ് രോഗബാധയാണെന്ന് കണ്ടെത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഇത് സംബന്ധിച്ച് കർഷകർ പരിഭ്രാന്തരാകേണ്ടതിന്റെ ആവശ്യമില്ലെന്നും അവർക്ക് ഈ വിഷയത്തിൽ ബോധവൽക്കരണം നൽകിയതായും അറിയിച്ചു. ഇതിനെ തുടർന്ന് ആഗസ്റ്റ് 31 മുതൽ മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി കോളേജ്, വനം വകുപ്പ്, അതിരപ്പിളളി പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണപരിപാടി നടത്താനും പ്രതിരോധ വാക്‌സിനേഷൻ തുടങ്ങുവാനും തീരുമാനിച്ചു.
 

date