Skip to main content

എം.ടെക് സ്‌പോട്ട് അഡ്മിഷൻ 31ന്

തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിലെ എം.ടെക് മെക്കാനിക്കൽ എൻജിനിയറിങ്(മെഷിൻ ഡിസൈൻ) ബ്രാഞ്ചിലെ നാല് സീറ്റുകളിലേക്ക് കോളേജിൽ ഇന്ന് (ആഗസ്റ്റ് 31) സ്‌പോട്ട് അഡ്മിഷൻ നടത്തും. അർഹരായ വിദ്യാർത്ഥികൾ പ്രോസ്‌പെക്ടസ് പ്രകാരമുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായും ഇപ്പോൾ മറ്റ് സ്ഥാപനങ്ങളിൽ പഠിച്ച്‌കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ ആ സ്ഥാപനത്തിൽ നിന്നുള്ള എൻ.ഒ.സി സഹിതവും രാവിലെ 11 മണിക്ക് മുൻപ് കോളേജിലെത്തി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.gecbh.ac.in    .
പി.എൻ.എക്സ്.3174/19

date