Skip to main content

ഫോറിൻ ലാംഗ്വേജ് ക്ലാസ്സ്

കേരള സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിംങ് സ്‌കൂളിൽ പുതുതായി തുടങ്ങുന്ന ഫോറിൻ ലാംഗ്വേജ് കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, മാൻഡാറിൻ(ചൈനീസ്)ഭാഷകളാണ് പഠിപ്പിക്കുന്നത്. 60 മണിക്കൂർ ദൈർഘ്യമുള്ള ഒരു കോഴ്‌സിന് 4500 ഉം ജി.എസ്.റ്റിയുമാണ് ഫീസ്. താൽപര്യമുള്ളവർ തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2307733, 9745036587.
പി.എൻ.എക്സ്.3176/19

date