Skip to main content

ഗ്യാസ് ഉപകരണങ്ങളുടെ പരിശോധന

പെട്രോളിയം ആന്റ് നാച്വറല്‍ ഗ്യാസ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഗ്യാസ് ഉപകരണങ്ങളുടെ നിര്‍ബന്ധിതവും നിയമപരവുമായ പരിശോധനയ്ക്കായി ഗ്യാസ് ഏജന്‍സികളില്‍ നിന്നും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി ഗ്യാസ് ഏജന്‍സി പ്രതിനിധി വീടുകള്‍ സന്ദര്‍ശിക്കും. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്ബുക്ക് (കണ്‍സ്യൂമര്‍ കാര്‍ഡ്) എന്നിവ പരിശോധന സമയത്ത് കാണിക്കണം. പേരിലോ അഡ്രസിലോ ഫോണ്‍ നമ്പരിലോ മാറ്റം വന്നിട്ടുണ്ടെങ്കിലോ  സബ്‌സിഡിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയം ഉണ്ടെങ്കിലോ ഇന്‍സ്‌പെക്ഷന്‍ സ്റ്റാഫിനെ അറിയിക്കാം. മാന്‍ഡേറ്ററി ഇന്‍സ്‌പെക്ഷന്‍ നടത്തിയതായി പാസ്ബുക്കില്‍ രേഖപ്പെടുത്തി നിയമാനുസൃത ഫീസായ 177 രൂപ  നല്‍കി പരിശോധനാ റിപ്പോര്‍ട്ട് വാങ്ങി സൂക്ഷിക്കണം. പൊതുജന സേവന പ്രകാരം ഓയില്‍ കമ്പനികള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് പരിശോധനാ രേഖകള്‍ സൂക്ഷിച്ചുവയ്ക്കുകയും വേണം. ഏജന്‍സിയുടെ പേരും സീലും ഇന്‍സ്‌പെക്ഷന്‍ സ്റ്റാഫിന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. വീടുകള്‍ സന്ദര്‍ശിക്കുന്നതിന് പകരം കവലകളോ കടകളോ കേന്ദ്രീകരിച്ച് മാന്‍ഡേറ്ററി ഇന്‍സ്‌പെക്ഷന്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ വിവരം ബന്ധപ്പെട്ട ഗ്യാസ് ഏജന്‍സികളെ അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date