Skip to main content
കട്ടപ്പനയില്‍ നടന്ന വൈദ്യുതി സുരക്ഷ ബോധവത്കരണ ക്ലാസ് നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യുന്നു.

വൈദ്യുതിസുരക്ഷ ബോധവത്കരണ ക്ലാസ്

വൈദ്യുതി മേഖലയില്‍ പണിയെടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തി എങ്ങനെ ജോലികള്‍ ചെയ്യാം, വൈദ്യുതി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മുന്‍കരുതലുകള്‍ തുടങ്ങിയവ സംബന്ധിച്ച് കട്ടപ്പന കെഎസ്ഇബി കട്ടപ്പന ഇലക്ട്രിക്കല്‍ സെക്ഷന്റെ നേതൃത്വത്തില്‍ വൈദ്യുതി സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കട്ടപ്പന നഗരസഭാ  ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.  വൈദ്യുതി കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയാണ് കൂടുതലും അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും സുരക്ഷിതത്വം ഉറപ്പാക്കി കൃത്യമായ ക്രമീകരണങ്ങളോടെ ജോലി ചെയ്താല്‍ വൈദ്യുത മേഖലയിലെ അപകടങ്ങള്‍ നിയന്ത്രിക്കാനാകുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കട്ടപ്പന കെ എസ് ഇ ബി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എ.സോജന്‍ അധ്യക്ഷത വഹിച്ചു. മൂലമറ്റം ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എസ്.ശ്രീജ, തൊടുപുഴ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ചീഫ്  സേഫ്റ്റി ഓഫീസര്‍ സാജമ്മ ജെ.പുന്നൂര്‍, വി.വിനോദ്കുമാര്‍, സജിമോന്‍ കെ.ജെ എന്നിവര്‍ ക്ലാസ്  നയിച്ചു. കട്ടപ്പന എ ഇ അനുതോമസ് സ്വാഗതവും സബ് എഞ്ചിനീയര്‍ പ്രദീപ് സി. ശ്രീധരന്‍ നന്ദിയും പറഞ്ഞു. 
വയറിങ്, നിര്‍മാണം, വര്‍ക്ക്‌ഷോപ്പ്, വെല്‍ഡിംഗ്, സീലിംഗ് തുടങ്ങി  വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്ന  തൊഴിലാളികള്‍, സൂപ്പര്‍വൈസര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍ തുടങ്ങി നിരവധിപ്പേര്‍  ക്ലാസില്‍ പങ്കെടുത്തു.

date