Skip to main content

ഊര്‍ജ്ജിത പാല്‍ പരിശോധനാ യജ്ഞം സംഘടിപ്പിക്കുന്നു

ക്ഷീര വികസന വകുപ്പ് ജില്ലാ പാല്‍ ഗുണനിയന്ത്രണ വിഭാഗം ഓണത്തോടനുബന്ധിച്ച് ഊര്‍ജ്ജിത പാല്‍ പരിശോധനാ യജ്ഞം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 5 മുതല്‍ 9 വരെയാണ് പരിശോധനാ യജ്ഞം. ഗുണഭോക്താക്കള്‍ക്ക് പാല്‍ സാമ്പിളുകള്‍ കളക്ടറേറ്റില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ നിന്ന് സൗജന്യമായി പരിശോധിച്ച് നല്‍കും. മാര്‍ക്കറ്റില്‍ ലഭ്യമായ എല്ലാത്തരം പാക്കറ്റ് പാലും ക്ഷീര സഹകരണ സംഘങ്ങളില്‍ സംഭരിക്കുന്ന പാലും പരിശോധനയ്ക്ക് വിധേയമാക്കാം. പാലിലുള്ള കൊഴുപ്പ്/കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങള്‍ എന്നിവക്ക് പുറമേ മായം, പ്രിസര്‍വേറ്റീവ്‌സ്, ആന്റിബയോട്ടിക്‌സ് എന്നിവയുടെ സാന്നിദ്ധ്യവും പരിശോധിച്ചറിയുന്നതിനുളള സംവിധാനം ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലിന്റെ ഉപഭോഗം വര്‍ദ്ധിക്കുന്ന ഓണക്കാലത്ത് സുരക്ഷിതമായ പാല്‍ ഗുണഭോക്താക്കളിലെത്തിക്കുക എന്നതാണ് യജ്ഞത്തിന്റെ ലക്ഷ്യം.

date