Skip to main content

പുത്തുമല;  മൃതശരീരം ഷൈലയുടേത്

  പുത്തുമല ഉരുള്‍പൊട്ടലില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുത്തുമല സുവര്‍ണയില്‍ വീട്ടില്‍ ലോറന്‍സിന്റെ ഭാര്യ ഷൈല(38)യുടേതാണെന്ന് തിരിച്ചറിഞ്ഞു. ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് മൃതദേഹം ഷൈലയുടേതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. 17 പേരാണ് പുത്തുമല പച്ചക്കാട് മേഖലയില്‍ ഉരുള്‍പൊട്ടി അപകടത്തില്‍പ്പെട്ടത്. ഇതില്‍ 12 പേരുടെ മൃതദേഹം വിവിധ ദിവസങ്ങളില്‍ നിന്നായി കണ്ടെടുത്തിരുന്നു. തിരിച്ചറിയാന്‍ കഴിയാതിരുന്ന സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹങ്ങളാണ് കൂടുതല്‍ പരിശോധനകള്‍ക്കായി കണ്ണൂരിലെ റീജിയണല്‍ ഫോറന്‍സിക് സയന്‍സസ് ലബോറട്ടറിയിലേക്ക് അയച്ചത്.പുരുഷ മൃതദേഹം തമിഴ്‌നാട് സ്വദേശി ഗൗരിശങ്കറി ന്റേതാണെന്ന് ഡിഎന്‍എ ടെസ്റ്റിലൂടെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

 

date