Skip to main content

കെട്ടിട നിര്‍മ്മാണം:  താത്പര്യപത്രം ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോത്ത് പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഗവ.അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. പ്രൈസ് സോഫ്റ്റ്‌വെയര്‍ മുഖേന തയാറാക്കിയ ഡി.പി.ആര്‍ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബര്‍ 16 വൈകിട്ട് നാലുവരെയാണ്. ഇത് സംബന്ധിച്ച പ്രിബിഡ് മീറ്റിംഗ് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ അഞ്ചിന് ഉച്ചയ്ക്ക് 12ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471-2303229, 2304594.
 

date