Skip to main content

കേരളത്തിലെ കൃഷിഭവനുകൾ ഇന്ത്യയ്ക്കു മാതൃക - മന്ത്രി വി എസ് സുനിൽകുമാർ

 

കേരളത്തിലെ കൃഷിഭവനുകൾ ഇന്ത്യയ്ക്കു തന്നെ മാതൃകയാകുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾനടത്തുന്നുണ്ടെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ.ടി വി രാജേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് കുഞ്ഞിമംഗലംഗ്രാമ പഞ്ചായത്തിൽ നിർമിച്ച കൃഷിഭവൻ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയിൽ ടി വി രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. 2020തോടെ കേരളത്തിലെ എല്ലാ കൃഷി ഓഫീസുകളും സ്മാർട്ട് കൃഷിഭവനുകളാക്കി ഇ ഗവേൺസിന്റെഭാഗമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു.  ഓരോ ഭൂമിയുടെയും ഘടന അനുസരിച്ച് കൃഷിരീതി ഏത്ആയിരിക്കണം എന്ന് മനസ്സിലാക്കാനായി കാർഷിക സർവ്വകലാശാല റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. ഇതിന്റെഅടിസ്ഥാനത്തിൽ കാർഷിക മേഖലയെ ഭൂമി ശാസ്ത്രപരമായി തരം തിരിച്ച് അഞ്ച് സോണുകളായി മാറ്റിഅതിൽ നിന്നും നിരവധി സൂക്ഷ്മതല യൂണിറ്റാക്കി മാറ്റി ഏത് കൃഷി രീതി അവലംബിക്കണമെന്ന് കർഷകരെപരിശീലിപ്പിക്കാൻകൃഷിഭവനുകൾ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കൃഷിഭവനുകളിലും ആഗ്രോ ക്ലിനിക്ക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.  പരിപാടിയിൽ വിവിധ കാർഷിക മേഖലകളിൽ മികവ് പുലർത്തിയ പഞ്ചായത്തിലെ 14 കർഷകരെ ആദരിച്ചു.കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ അജിതകുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി രാഗിണി, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ശശീന്ദ്രൻ , കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ  എം വി അശോകൻ, കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫിസർ ലാൽ ടി ജോർജ്ജ്, പയ്യന്നൂർകൃഷി അസിസ്റ്റന്റ് ഡയരക്ടർ ടി പി എം നൂറുദ്ദീൻ, കൃഷി ഓഫിസർ എം ആർ രമ്യാ ഭായി, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് ഇ പി അബ്ദുള്ള,സോയ രവീന്ദ്രൻ, വി ടി അമ്പു, സി വി ദാമോദരൻ, എ വി തമ്പാൻ, പി ലക്ഷമണൻ , ടി പി അബ്ദുൾ അസീസ്, വികെ കരുണാകരൻ, കെ വി മോഹനൻ, പി വി കൃഷ്ണൻ എന്നിവർ പങ്കെടുത്തു. 

date