Skip to main content

ഷീ സ്‌കിൽ: അഞ്ചു വരെ  അപേക്ഷിക്കാം

ആലപ്പുഴ: അസാപ് ആരംഭിക്കുന്ന 'ഷീ സ്‌കിൽസ്' എന്ന പദ്ധതി വഴി 15 വയസിനു  മുകളിലുള്ള സ്ത്രീകൾക്ക് അവർ തെരെഞ്ഞെടുക്കുന്ന തൊഴിൽ മേഖലകളിൽ നൈപുണ്യ വികസന കോഴ്‌സുകൾ ചെയ്യുവാൻ അവസരം. ആലപ്പുഴ ജില്ലയിൽ അഞ്ചാം തീയതി വരെ അപേക്ഷിക്കാം. ഓണത്തിന് ശേഷം പരിശീലനം തുടങ്ങും. അസാപ്പിന്റെ തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശീലനം. പരിശീലനത്തിന് ശേഷം ക്വാളിഫിക്കേഷൻ പരീക്ഷയും തൊഴിലിടങ്ങളിൽ ഇന്റേൺഷിപ്പിനായുള്ള അവസരവും നൽകും. ഷീ സ്‌കിൽസ്‌നു ഇൻസെന്റീവ് ലിങ്ക്ഡ് ഫീ ഘടന ആയിരിക്കും. എ പി എൽ - ജനറൽ കാറ്റഗറിയിലുള്ള വിദ്യാർത്ഥികൾക്ക് കോഴ്‌സ് ഫീസിൽ 50 ശതമാനം സബ്‌സിഡി നൽകുന്നുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, ബി പി എൽ കുടുംബങ്ങളിൽ നിന്നുള്ളവർ, ക്രീമിലയറിൽ ഉൾപ്പെടാത്ത അപേക്ഷകർ എന്നിവർക്ക് പരിശീലനം നിബന്ധനകൾക്ക് വിധേയമായി സൗജന്യമാണ്. അപേക്ഷ പൂർണമായും ഓൺലൈൻ ആയിരിക്കും. താല്പര്യമുള്ളവർക്ക് ജില്ലയിലെ അസാപ് സ്‌കിൽ ഡെവലപ്‌മെന്റ്  സെന്ററുകൾ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വന്തമായോ www.asapkerala.gov.inഎന്ന വെബ്‌സൈറ്റിലെ  ലിങ്ക് വഴി അപേക്ഷിച്ച്  രജിസ്‌ട്രേഷൻ സ്ലിപ് പ്രിന്റ് ഔട്ട് എടുത്തു കോഴ്‌സിന്റെ തെരെഞ്ഞെടുപ്പിനായി സൂക്ഷിക്കാം. കേരളത്തിൽ എവിടെയുമുള്ള അപേക്ഷകർക്ക് ഇഷ്ടമുള്ള കോഴ്‌സും കേന്ദ്രവും യോഗ്യതാടിസ്ഥാനത്തിൽ തെരെഞ്ഞെടുക്കാം. അപേക്ഷ ഫീസ് പൂർണമായും സൗജന്യമാണ്.  കുടുംബശ്രീ അംഗങ്ങൾ, വനിതാ സംഘങ്ങൾ, വീട്ടമ്മമാർ, പഠനം പൂർത്തിയാക്കിയ പെൺകുട്ടികൾ തുടങ്ങിയവർക്ക് നല്ലൊരു അവസരമാണ്. ജില്ലയിൽ കോഴ്‌സുകളും അടിസ്ഥാന യോഗ്യതയും ബന്ധപ്പെടാവുന്ന നമ്പറുകളും 
മാവേലിക്കര- റീറ്റെയ്ൽ ട്രെയിനീ അസ്സോസിയേറ്റ് (പത്താം തരം), ഓർഗാനിക് ഗ്രോവർ-കാർഷിക മേഖല (പത്താം തരം)- 8086908854. ആലപ്പുഴ - ഫ്രണ്ട് ഓഫീസ് അസ്സോസിയേറ്റ് (പന്ത്രണ്ടാം തരം), അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് (പത്താം തരം)- 9746808421. അങ്ങാടിക്കൽ :ജി എസ് ടി അക്കൗണ്ട്‌സ് അസിസ്റ്റന്റ് (ബി കോം, ബി.ബി.എ , ബി.എ.എക്കണോമിക്‌സ് യോഗ്യത)- 9961595448.
കായംകുളം: മോഡലെർ-അനിമേഷൻ മേഖല (എട്ടാം തരം), അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് (ബി കോം, ബി.ബി.എ , ബി.എ എക്കണോമിക്‌സ് യോഗ്യത)-
ജി.എസ്. ടി അക്കൗണ്ട്‌സ് അസിസ്റ്റന്റ് (ബി കോം, ബി.ബി.എ , ബി.എ എക്കണോമിക്‌സ് യോഗ്യത)-8304831445. ഹരിപ്പാട് -അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് (പത്താം തരം)- 8156802191.
കഞ്ഞിക്കുഴി- കോമ്പോസിറ്റർ-അനിമേഷൻ മേഖല (എട്ടാം തരം) , ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്-ഹെൽത്ത് കെയർ മേഖല (പത്താം തരം)-8086682496. പട്ടണക്കാട്- അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് (ബി കോം, ബി.ബി.എ , ബി.എ എക്കണോമിക്‌സ് യോഗ്യത), ജി.എസ്. ടി അക്കൗണ്ട്‌സ് അസിസ്റ്റന്റ് (ബി കോം, ബി.ബി.എ , ബി.എ എക്കണോമിക്‌സ് യോഗ്യത), ഹോം ഹെൽത്ത് എയ്ഡ്- ഹെൽത്ത് കെയർ മേഖല (പത്താം തരം)-7025650203.

ചന്ദിരൂർ- ഹോം ഹെൽത്ത് എയ്ഡ്- ഹെൽത്ത് കെയർ മേഖല (പത്താം തരം), അനിമേറ്റർ -അനിമേഷൻ മേഖല (എട്ടാം തരം), ഹാൻഡ് എംബ്രോയ്ഡർ-അപ്പാരൽ മേഖല (പത്താം തരം)-8078020346.അമ്പലപ്പുഴ -ഫ്രണ്ട് ഓഫീസ് അസ്സോസിയേറ്റ് (പന്ത്രണ്ടാം തരം), റീറ്റെയ്ൽ ട്രെയിനീ അസ്സോസിയേറ്റ് (പത്താം തരം)-9656002411. കുട്ടനാട്- ക്രാഫ്റ്റ് ബേക്കർ-ബേക്കറി മേഖല (പത്താം തരം)-7012587144. 

 

date