Skip to main content

നെഹ്റു ട്രോഫി പ്രവചന മത്സരം സുശീലാ ദേവി വിജയിയായി

ആലപ്പുഴ: 67-ാമത്  നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ളിസിറ്റി കമ്മിറ്റി നടത്തിയ പ്രവചന മത്സരത്തിൽ പുന്നപ്ര വടക്കു കോടമനയിൽ സുശീലാ ദേവി വിജയിയായി. നെഹ്റു ട്രോഫി കരസ്ഥമാക്കിയ നടുഭാഗം ചുണ്ടന്റെ പേരാണ് സുശീലാദേവി പ്രവചിച്ചത്. വള്ളംകളി കാണാനെത്തിയ കൊച്ചുകുട്ടിയാണ് നറുക്കെടുത്തു ദേവസ്വം -ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറിയത്.വിജയിക്ക് പാലത്ര ഫാഷൻ ജൂവലേഴ്സ് നൽകുന്ന 10001 രൂപയുടെ പി.റ്റി. ചെറിയാൻ സ്മാരക കാഷ് അവാർഡ് നൽകും.
 
മികവുറ്റ താരങ്ങളെ വളർത്തിയെടുക്കാൻ
 റൈഫിൾ ക്ലബ് വഴിയൊരുക്കും:മുഖ്യമന്ത്രി 

ആലപ്പുഴ:ദേശീയ -അന്താരാഷ്ട്ര തലത്തിൽ പ്രാഗത്ഭ്യം തെളിയിക്കാൻ പര്യാപ്തരായ താരങ്ങളെ വളർത്തിയെടുക്കാൻ റൈഫിൾ ക്ലബ് വലിയ സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷൂട്ടിംഗ് രംഗത്ത് വലിയ നേട്ടങ്ങൾ കൊയ്യാൻ ക്ലബ് വഴിയൊരുക്കും. ആലപ്പുഴ ജില്ലാറൈഫിൾ ക്ലബ് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ക്യാംപസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയതലത്തിൽ തന്നെ കായികഭൂപടത്തിൽ റൈഫിൾ ക്ലബ് ഇടംപിടിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി .തിലോത്തമൻ പറഞ്ഞു.അഡ്വ.എ എം ആരിഫ് എം പി,ബിഷപ്പ് ഡോ.സ്റ്റീഫൻ  അത്തിപ്പൊഴിയിൽ,റൈഫിൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡി ഐ ജി നാഗരാജു,എറണാകുളം റേഞ്ച് ഡി ഐ ജി കാളിരാജ് മഹേഷ് കുമാർ,എറണാകുളം ജില്ലാകളക്ടർ  എസ് സുഹാസ്, ജില്ലാ പോലീസ് മേധാവി  കെ എം ടോമി,സെന്റ് മൈക്കിൾസ് കോളേജ് പ്രിൻസിപ്പൽ ഫാ നെൽസൺ ,കയർ കോർപ്പറേഷൻ മുൻ ചെയർമാൻ ആർ.നാസർ എന്നിവർ പ്രസംഗിച്ചു.

(ചിത്രമുണ്ട്)

ആലപ്പുഴ:ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിലിന് അറുതിവരുത്തിയാൽ റോഡപകട മരണ നിരക്ക് കുത്തനെ കുറയുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ.സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിക്കുന്നത് ഇരുചക്ര വാഹന യാത്രികരായ ചെറുപ്പക്കാരാണ്.ഇന്നു(സെപ്റ്റംബർ ഒന്ന്)മുതൽ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയ പ്രകാരമുള്ള നടപടികൾ പ്രാബല്യത്തിലാകുമെന്നും മന്ത്രി അറിയിച്ചു.അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക പള്ളിയിൽ അർത്തുങ്കൽ-വേളാങ്കണ്ണി പിൽഗ്രിം റൈഡർ സൂപ്പർ ഫാസ്റ്റ് പ്രതിദിന ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അരൂർ ഡിപ്പോ വേണമെന്ന  ആവശ്യവും നിർത്തലാക്കിയ ചില പ്രാദേശിക സർവ്വീസുകൾ പുനരാരംഭിക്കുന്നതും പരിഗണിക്കും.വെറും ലാഭം മാത്രമല്ല  ജനസേവനമാണ് കെ എസ് ആർ ടി സിയുടെ മുഖ്യ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.വേളാങ്കണ്ണിയിലേക്കുള്ള പ്രതിദിന ബസ് സർവ്വീസ് ആർത്തുങ്കലിന്റെ പ്രസിദ്ധി കൂടുതൽ വിപുലപ്പെടുത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ-സിവിൽ സപ്ലൈസ്മന്ത്രി പി തിലോത്തമൻ പറഞ്ഞു.

അർത്തുങ്കൽ ബസിലിക്ക പള്ളിയെ തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് പ്രാഥമിക നടപടികൾ ആയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ എ എം ആരിഫ് എം പി പറഞ്ഞു. ബസിലിക്ക റെക്ടർ ഫാ.ക്രിസ്റ്റഫർ ആർത്തശേരിൽ,.ചേർത്തല മുനിസിപ്പൽ ചെയർമാൻ പി ഉണ്ണികൃഷ്ണൻ,ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ആന്റണി,ജില്ലാ പഞ്ചായത്തംഗം സന്ധ്യ,മുൻസിപ്പൽ കൗൺസിലർ എൻ ആർ ബാബുരാജ്,ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി ഗ്രേസ്,പഞ്ചായത്ത് അംഗം പി പി സോമൻ  വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 

date