Skip to main content

നെഹ്‌റു ട്രോഫി ട്രാക്കും ഹീറ്റ്‌സുമായി, ആരവമായി

ആലപ്പുഴ: അറുപത്തിയഞ്ചാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ മാറ്റുരയ്ക്കുന്ന വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ വീണ എൻ. മാധവൻ ട്രാക്ക്-ഹീറ്റ്‌സ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആർ.ഡി.ഒ. എസ്. മുരളീധരൻപിള്ള, മുൻ എം.എൽ.എ. കെ.കെ. ഷാജു, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ. രേഖ, കെ.വി. മുരളി, എസ്.എം. ഇക്ബാൽ, വള്ളങ്ങളുടെ ക്യാപ്റ്റൻമാർ, ബോട്ട് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. 

മൊത്തം 78 വള്ളങ്ങളാണ് ഇത്തവണ രജിസ്റ്റർ ചെയ്തത്. 24 ചുണ്ടൻ വള്ളവും അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളൻ വള്ളവും തെക്കനോടിയിൽ മൂന്നുവീതം തറ, കെട്ടു വള്ളവും മത്സരത്തിൽ മാറ്റുരയ്ക്കും. ട്രാക്കും ഹീറ്റ്‌സും ചുവടെ:

 

ചുണ്ടൻ

 

ചുണ്ടൻ വള്ളങ്ങളുടെ അഞ്ചു ഹീറ്റ്‌സ് മത്സരങ്ങളും പ്രദർശന മത്സരവുമാണുള്ളത്. മത്സരങ്ങളെല്ലാം ഉച്ചകഴിഞ്ഞാണ് നടക്കുക. ഒരു ഹീറ്റ്‌സിൽ നാലു ട്രാക്കുകളിലായി നാലുവള്ളങ്ങളാണ് മത്സരിക്കുക. പ്രദർശന മത്സരത്തിലും നാലു വള്ളങ്ങളാണുള്ളത്. അഞ്ചു ഹീറ്റ്‌സുകളിൽനിന്ന് ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത 16 വള്ളങ്ങളാണ് ഫൈനൽ, ലൂസേഴ്‌സ്  മത്സരങ്ങളിൽ പങ്കെടുക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിയിൽ മുത്തമിടാൻ മത്സരിക്കുക. 

 

ഒന്നാംഹീറ്റ്‌സ് (ട്രാക്ക്, വള്ളത്തിന്റെ പേര്, ക്ലബിന്റെ പേര്, ക്യാപ്റ്റന്റെ പേര് എന്നീ ക്രമത്തിൽ): ട്രാക്ക് 1- ആയാപറമ്പ് പാണ്ടി, പച്ച-ചെക്കിടിക്കാട് ദാവീദ് പുത്ര ബോട്ട് ക്ലബ്, ജിജി മാത്യു ചുടുകാട്ടിൽ. ട്രാക്ക് 2- സെന്റ് ജോർജ്, കൊച്ചി ചേപ്പനം ബോട്ട് ക്ലബ്, അജിത് മുച്ചങ്ങത്ത്. ട്രാക്ക് 3-ചമ്പക്കുളം പുത്തൻ ചുണ്ടൻ, കുട്ടനാട് ഗാഗുൽത്ത ബോട്ട് ക്ലബ്, വി.പി. സന്തോഷ് വെണ്ണലടിച്ചിറ. ട്രാക്ക് 4-വെള്ളംകുളങ്ങര, ചേന്നംകരി ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, സോണിച്ചൻ തട്ടാശേരിൽ. 

 

രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 1- ആനാരി പുത്തൻ, കൈനകരി എസ്.എച്ച്. ബോട്ട് ക്ലബ്, സണ്ണിച്ചൻ ഇടിമണ്ണിക്കൽ. ട്രാക്ക് 2-ശ്രീ ഗണേശൻ, തകഴി പമ്പാ ബോട്ട് ക്ലബ്, ജോയ്‌സ് മാനുവൽ ജയ്‌നിവാസ്. ട്രാക്ക് 3-കരുവാറ്റ, കുമരകം നവധാര ബോട്ട് ക്ലബ്, ടോണി ഫിലിപ്പ് ചിറത്തറ. ട്രാക്ക് 4- കരുവാറ്റ ശ്രീ വിനായകൻ, ആലപ്പുഴ നയമ്പ് ബോട്ട് ക്ലബ്, ദാനിയേൽ ചാക്കോ വില്ലുമംഗലം മുട്ടത്ത്.

 

മൂന്നാം ഹീറ്റ്‌സ്: ട്രാക്ക് 1-ദേവസ്, ന്യൂ ആലപ്പി ബോട്ട് ക്ലബ്, മുന്ന(മാത്യു എം. വർഗീസ്) വടക്കേ മുതിരപ്പറമ്പിൽ. ട്രാക്ക് 2- മഹാദേവിക്കാട്്, മഹാദേവിക്കാട്് എലിജിയൻസ് ബോട്ട് ക്ലബ്, സുരേഷ് കുമാർ തുണ്ടിൽ കിഴക്കതിൽ. ട്രാക്ക് 3-നടുഭാഗം, തോട്ടടി കാൽവരി ബോട്ട് ക്ലബ്, അജോയ് കെ. വർഗീസ് കടപ്പിലാരിൽ. ട്രാക്ക് 4- ഗബ്രിയേൽ, എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്, ഉമ്മൻ ജേക്കബ് ചെത്തിക്കാട്.

 

നാലാം ഹീറ്റ്‌സ്: ട്രാക്ക് 1- മഹാദേവികാട് കാട്ടിൽ തെക്കേതിൽ, യു.ബി.സി. കൈനകരി, സുനിൽ ജോസഫ്. ട്രാക്ക് 2- ചെറുതന ചുണ്ടൻ, തിരുവാർപ്പ് ബോട്ട് ക്ലബ്, ജോൺ കുര്യൻ മണലേൽചിറ. ട്രാക്ക് 3-ശ്രീ മഹാദേവൻ, തിരുവല്ല നിദാനിയേൽ ബോട്ട് ക്ലബ്, ദിലീപ് ദാനപ്പൻ പുത്തൻ വേലിൽ. ട്രാക്ക് 4-കാരിച്ചാൽ, കുമരകം ടൗൺ ബോട്ട് ക്ലബ്, അനിൽ കളപ്പുര. 

 

അഞ്ചാം ഹീറ്റ്‌സ്: ട്രാക്ക് 1-പായിപ്പാടൻ, കുമരകം വേമ്പനാട് ബോട്ട് ക്ലബ്, ജയിംസ്‌കുട്ടി ജേക്കബ് തെക്കേച്ചിറയിൽ. ട്രാക്ക് 2- ആയാപറമ്പ് വലിയദിവാൻജി, എടത്വാ വില്ലേജ് ബോട്ട് ക്ലബ്, അഡ്വ. ജോർജ് മാത്യു തലച്ചല്ലൂർ മണ്ണാംതുരുത്തിൽ. ട്രാക്ക് 3-പുളിങ്കുന്ന് ചുണ്ടൻ, മങ്കൊമ്പ് സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്, പ്രഫ. എ.ജെ. ചാക്കോ ഇടയാടി. ട്രാക്ക് 4-സെന്റ് പയസ് ടെൻത്, ടൗൺ ബോട്ട് ക്ലബ്, ആലപ്പുഴ, ജോസ് ആറാത്തുംപള്ളി.

 

പ്രദർശന മത്സരം: ട്രാക്ക് 1-ആലപ്പാട്, നെടുമുടി ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, കെ.ജി. മധുസൂദനൻ കവലയ്ക്കൽച്ചിറ. ട്രാക്ക് 2-വടക്കേ ആറ്റുപുറം, പുന്നമട ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, വി.കെ. ഷാജി വൈക്കത്തുകാരൻ ചിറയിൽ. ട്രാക്ക് 3-സെന്റ് ജോസഫ്, പച്ച-ചെക്കിടിക്കാട് ലൂർദ്ദ് മാതാ ബോട്ട് ക്ലബ്, മോൻസി ജോസഫ് വരമ്പത്ത്. ട്രാക്ക് 4- ശ്രീകാർത്തിയേകൻ- കുമരകം വേമ്പനാട്ട് ബോട്ട് ക്ലബ്, ജയിംസ്‌കുട്ടി ജേക്കബ് തെക്കേച്ചിറയിൽ.

 

തേർഡ് ലൂസേഴ്‌സ് ഫൈനൽ: ട്രാക്ക് 1- കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത് 13-ാമത് എത്തിയ വള്ളം. ട്രാക്ക് 2- 16-ാമത് എത്തിയ വള്ളം. ട്രാക്ക് 3- 14-ാമത് എത്തിയ വള്ളം. ട്രാക്ക് 4- 15-ാമത് എത്തിയ വള്ളം.

 

സെക്കൻഡ് ലൂസേഴ്‌സ് ഫൈനൽ: ട്രാക്ക് 1- 10-ാമത് എത്തിയ വള്ളം. ട്രാക്ക് 2- 11-ാമത് എത്തിയ വള്ളം. ട്രാക്ക് 3- 12-ാമത് എത്തിയ വള്ളം. ട്രാക്ക് 4- ഒമ്പതാമത് എത്തിയ വള്ളം. 

 

ലൂസേഴ്‌സ് ഫൈനൽ: ട്രാക്ക് 1- അഞ്ചാമത് എത്തിയ വള്ളം. ട്രാക്ക് 2-ആറാമത് എത്തിയ വള്ളം. ട്രാക്ക് 3- ഏഴാമത് എത്തിയ വള്ളം. ട്രാക്ക് 4- എട്ടാമത് എത്തിയ വള്ളം. 

 

ഫൈനൽ: ട്രാക്ക് 1-മൂന്നാമത് എത്തിയ വള്ളം. ട്രാക്ക് 2- നാലാമത് എത്തിയ വള്ളം. ട്രാക്ക് 3-ഒന്നാമത് എത്തിയ വള്ളം. ട്രാക്ക് 4-രണ്ടാമത് എത്തിയവള്ളം. 

 

date