Skip to main content

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 

    ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ജില്ലയിലെമുതിര്‍ന്ന പൗരന്മാര്‍ക്കായി എസ്.എം.വി സ്‌കൂളില്‍സംഘടിപ്പിച്ച സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പില്‍ വന്‍ പങ്കാളിത്തം. രാവിലെഎട്ടുമുതല്‍വൈകിട്ട് നാലുവരെ നടന്ന ക്യാമ്പില്‍ 336 പേര്‍ പങ്കെടുത്തതായിസബ് കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. രോഗനിര്‍ണയം, മരുന്ന്എന്നിവസൗജന്യമായിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍എല്ലാചികിത്സാവിഭാഗങ്ങളുടെയുംസേവനം മെഡിക്കല്‍ ക്യാമ്പില്‍ ലഭ്യമാക്കി. സാമൂഹ്യനീതിവകുപ്പ്, സീനിയര്‍സിറ്റിസണ്‍സ്‌മെയിന്റനന്‍സ് ട്രിബ്യൂണല്‍ എന്നിവയുമായിസഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
(പി.ആര്‍.പി. 998/2019)

date