പി.ആര്.ഡി പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
· സബ്എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ്എഡിറ്റര്ഒഴിവുകള്
ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെസംയോജിതവികസന വാര്‍ത്ത ശൃംഖല പദ്ധതിക്കായി സബ്എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ്എഡിറ്റര്എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നു. ഇതിനായുള്ളവാക്ക് ഇന്‍ ഇന്റര്‍വ്യൂ 2019 സെപ്റ്റംബര്‍ 07 ന് രാവിലെ 10.30ന് കളക്ടറേറ്റിലെജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്ത്ഥികള്ക്ക്രാവിലെഎട്ടുമണിമുതല് ഒന്പതരവരെരജിസ്റ്റര്ചെയ്യാം.
സബ്എഡിറ്റര്‍ നിയമനത്തിന് ഏതെങ്കിലുംവിഷയത്തില്‍ ബിരുദവുംജേര്ണലിസത്തില് പി.ജി ഡിപ്ലോമയും അല്ലെങ്കില്ജേര്ണലിസം/മാസ്കമ്യൂണിക്കേഷനില്‍ ബിരുദംആണ്യോഗ്യത. മാധ്യമസ്ഥാപനങ്ങളില്മൂന്നുവര്ഷത്തെ പ്രവൃത്തി പരിചയംഉണ്ടാവണം. ജില്ലയില്ഒരുസബ്എഡിറ്റര്ഒഴിവാണുള്ളത്.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിയമനത്തിന് ഏതെങ്കിലുംവിഷയത്തില്‍ ബിരുദവുംജേര്ണലിസം ഡിപ്ലോമയും അല്ലെങ്കില്ജേര്ണലിസം/മാസ്കമ്യൂണിക്കേഷനില്‍ ബിരുദംഉണ്ടായിരിക്കണം.
കണ്ടന്റ്എഡിറ്റര്ക്ക്ഏതെങ്കിലുംവിഷയത്തില് ബിരുദവുംജേര്ണലിസം ഡിപ്ലോമയും അല്ലെങ്കില്ജേര്ണലിസം/മാസ്കമ്യൂണിക്കേഷനില്‍ ബിരുദംആണ്യോഗ്യത.സമൂഹമാധ്യമങ്ങളില്കണ്ടന്റ് ജനറേഷന്/ ഗ്രാഫിക് ഡിസൈന്‍ എന്നിവയില്‍ പരിചയംവേണം. മൂന്നുവിഭാഗത്തിലുംജേര്ണലിസത്തില്അല്ലെങ്കില്മാസ്കമ്യൂണിക്കേഷനില് ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. ഇവര്‍ക്കും പ്രവൃത്തിപരിചയംഉണ്ടായിരിക്കണം. ഇതിന് തെളിവ്ഹാജരാക്കേണ്ടതാണ്. കേരള പി.എസ്.സി മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും.
ഒരാള്ക്ക്ഒരുജില്ലയില്മാത്രമേ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവൂ. ഒരാള്ക്ക്ഒരുതസ്തികയിലേക്ക്മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. എം പാനല്‍ ചെയ്യപ്പെട്ടവര്ക്ക്ഇതരജില്ലകളിലേക്ക്സ്ഥലംമാറ്റം അനുവദിക്കുന്നതല്ല. മൂന്നുവിഭാഗങ്ങളിലേക്കുമുള്ളഉദ്യോഗാര്ത്ഥികള്മലയാളംടൈപ്പിംഗ്അറിഞ്ഞിരിക്കണം.
സബ്എഡിറ്റര്‍ക്ക് പ്രതിമാസം 19800 രൂപയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിനും കണ്ടന്റ്എഡിറ്റര്ക്കും പ്രതിമാസം 15400 രൂപയുമാണ് പ്രതിഫലം. വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിനെത്തുന്നവര്‍ ബയോഡാറ്റയുംഅസല്സര്ട്ടിഫിക്കറ്റുകളുംഒരുസെറ്റ്സ്വയംസാക്ഷ്യപ്പെടുത്തിയ പകര്പ്പുംഹാജരാക്കണം. കൂടുതല്വിവരങ്ങള്വകുപ്പിന്റെwww.prd.kerala.gov.in എന്ന ഔദ്യോഗികവെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(പി.ആര്.പി. 999/2019)
- Log in to post comments