Skip to main content

ശിലാസ്ഥാപനം ഇന്ന് (ആഗസ്റ്റ് 30)

 

    വര്‍ക്കലയിലുള്ള ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് (ആഗസ്റ്റ് 30) വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിര്‍വഹിക്കും. 2019-2020 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപ ചെലവിട്ടാണ് മന്ദിരം നിര്‍മിക്കുന്നത്.  ആശുപത്രി അങ്കണത്തില്‍ വി. ജോയ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസഫ്,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്ത്, വാര്‍ഡ് കൗണ്‍സിലര്‍ പ്രസാദ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
(പി.ആര്‍.പി. 979/2019)

date